HealthNEWS

വിശപ്പില്ലായ്മ പരിഹരിക്കാൻ വീട്ടുവൈദ്യം

വിശപ്പില്ലായ്മ പരിഹരിക്കാൻ  സഹായിക്കുന്ന ചില വീട്ടുവൈദ്യങ്ങളുണ്ട്  അവ എന്തൊക്കെയാണെന്ന് നോക്കാം…
ഒരു ഗ്ലാസ് ചൂടുവെള്ളത്തിൽ  ഒരു ടീസ്പൂൺ  ത്രിഫലചൂർണ്ണം  ചേർത്ത് രാവിലെ വെറും വയറ്റിൽ കഴിക്കുക
 ഇന്തുപ്പും . തിപ്പലിയും   പൊടിച്ച് മോരിൽ ചേർത്ത് കഴിക്കുന്നത് വിശപ്പില്ലായ്മ  പരിഹരിക്കാൻ വളരെ നല്ലതാണ്
കുരുമുളക്.  ജീരകം എന്നിവ പൊടിച്ച് ഒരുനുള്ളു  വീതം  ഒരു സ്പൂൺ ഇഞ്ചിനീരിൽ ചേർത്ത് ദിവസം രണ്ടു നേരം കഴിക്കുന്നതും വിശപ്പില്ലായ്മ പരിഹരിക്കാൻ വളരെ നല്ലതാണ്.
കടുക്കാത്തോട് പൊടിച്ച് ശർക്കര ചേർത്ത് ദിവസവും കഴിക്കുന്നതും വിശപ്പുണ്ടാകാൻ സഹായിക്കും
ചുക്ക് പൊടിച്ച് അതിന്റെ ഇരട്ടി ശർക്കരയും ചേർത്ത് രാവിലെയും വൈകിട്ടും ആഹാരത്തിനു മുൻപ് കഴിക്കുന്നത് വിശപ്പുണ്ടാകാൻ സഹായിക്കും
   കടുക്ക .നെല്ലിക്ക. താന്നിക്ക .എന്നിവ ശർക്കര ചേർത്ത് പതിവായി വൈകിട്ട് ആഹാരത്തിനുശേഷം കഴിക്കുന്നതും വിശപ്പ്‌ ഉണ്ടാകാൻ സഹായിക്കും.

Back to top button
error: