CrimeNEWS

ജീപ്പിലിട്ട് തല്ലി തോളെല്ലൊടിച്ചെന്ന് ക്രിമിനല്‍ കേസ് പ്രതി; ആറ് പോലീസുകാര്‍ക്കെതിരെ കേസ്

തൃശൂര്‍: കസ്റ്റഡിയില്‍ മര്‍ദനമേറ്റെന്ന ക്രിമിനല്‍ കേസ് പ്രതിയുടെ പരാതിയില്‍ ആറ് പോലീസുകാര്‍ക്കെതിരെ കേസ്. നെടുപുഴ സ്റ്റേഷനിലെ നാലും ഒല്ലൂരിലെ രണ്ടും പോലീസുകാര്‍ക്കെതിരെയാണു കേസ്. കാപ്പാ കേസിലെ കുറ്റവാളിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിന് അറസ്റ്റിലായ കണിമംഗലം കൊങ്ങിണിയില്‍ അരുണിന്റെ പരാതിയിലാണ് കേസെടുത്തത്.

കോടതിയില്‍ നിന്നു ജാമ്യമെടുക്കാന്‍ പോയ തന്നെ പോലീസുകാര്‍ സംഘം ചേര്‍ന്നു മര്‍ദിച്ചെന്നും ജീപ്പിനുള്ളില്‍ തോളിലിടിച്ചു പരുക്കേല്‍പ്പിച്ചെന്നുമാണു അരുണ്‍ പരാതിയില്‍ പറയുന്നത്. സംഘം ചേര്‍ന്ന് ആക്രമിച്ചതിന് 4 വകുപ്പുകള്‍ ചുമത്തിയാണു കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ 26നു വൈകിട്ടു 3.30ന് ആണ് കേസിനാസ്പദമായ സംഭവം.

Signature-ad

പല കേസുകളില്‍ പ്രതിയായതിനാല്‍ അരുണിനെ കണ്ടെത്താന്‍ വ്യാപക തിരച്ചില്‍ നടക്കുന്നതിനിടെ അയ്യന്തോളില്‍ കോടതിക്കു സമീപത്തു ഡ്യൂട്ടിക്കെത്തിയ പോലീസ് സംഘം ഇയാളെ പിടികൂടി. നെടുപുഴ, ഒല്ലൂര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള പോലീസ് സംഘം അരുണിനെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കി. ഈ ഘട്ടങ്ങളിലൊന്നും മര്‍ദനമേറ്റതായി ഇയാള്‍ പരാതിപ്പെട്ടിട്ടില്ലെന്നാണു സൂചന.

ജാമ്യം ലഭിച്ചു പുറത്തിറങ്ങിയതിനു ശേഷം ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ അരുണ്‍ തന്റെ തോളെല്ലിനു പൊട്ടലുണ്ടെന്നും പോലീസ് മര്‍ദനത്തിലാണു പരുക്കേറ്റതെന്നും ഡോക്ടറെ അറിയിക്കുകയായിരുന്നു.

താമിർ ജിഫ്രിയെ പൊലീസ് മർദ്ദിച്ചു കൊലപ്പെടുത്തിയെന്ന്  ബന്ധുക്കൾ, എസ്.ഐ ഉൾപ്പെടെ എട്ടുപൊലീസുകാർക്ക് സസ്‌പെൻഷൻ

അതിനിടെ, രാസലഹരിയുമായി പിടികൂടിയ പ്രതി താനൂര്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ എസ്‌ഐ ഉള്‍പ്പെടെ എട്ടു പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. അന്വേഷണത്തിനു മുന്നോടിയായി കുറ്റാരോപിതരെ മാറ്റി നിര്‍ത്തുന്നതിന്റെ ഭാഗമായാണു നടപടി. എസ്‌ഐ കൃഷ്ണലാല്‍, പോലീസുകാരായ കെ.മനോജ്, ശ്രീകുമാര്‍, ആഷിഷ് സ്റ്റീഫന്‍, ജിനേഷ്, അഭിമന്യു, വിപിന്‍, ആല്‍ബിന്‍ അഗസ്റ്റിന്‍ എന്നിവരെയാണ് തൃശൂര്‍ ഡി.ഐ.ജി സസ്‌പെന്‍ഡ് ചെയ്തത്. തിരുരങ്ങാടി മമ്പുറം മൂഴിക്കല്‍ പുതിയ മാളിയേക്കല്‍ താമിര്‍ ജിഫ്രി (30) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം.

Back to top button
error: