KeralaNEWS

”രഞ്ജിത്ത് ഇടപെട്ടു എന്ന ആരോപണം ശരിയല്ല; എല്ലാ അവാര്‍ഡും ഒറ്റക്കെട്ടായി എടുത്ത തീരുമാനം”

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍, സിനിമ-സാംസ്‌കാരിക മന്ത്രി സജി ചെറിയാന് ചലച്ചിത്ര അക്കാദമി വിശദീകരണം നല്‍കി. ബാഹ്യമായ ഒരു ഇടപെടലും അവാര്‍ഡ് നിര്‍ണയത്തില്‍ ഉണ്ടായിട്ടില്ലെന്ന് മന്ത്രിയെ അക്കാദമി അറിയിച്ചു.

”ഒരു തരത്തിലുള്ള സമ്മര്‍ദ്ദവും ഉണ്ടായിട്ടില്ല. അവാര്‍ഡ് നിര്‍ണയത്തില്‍ അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഇടപെട്ടു എന്ന ആരോപണം ശരിയല്ല. എല്ലാ അവാര്‍ഡുകളും ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ്. ജൂറിയില്‍ ആരും എതിരഭിപ്രായം പ്രകടിപ്പിച്ചിട്ടില്ല. ‘പത്തൊമ്പതാം നൂറ്റാണ്ടി’നെ പരിഗണിച്ചു എന്നതിന്റെ തെളിവാണു ചിത്രത്തിനു കിട്ടിയ മൂന്ന് അവാര്‍ഡുകള്‍” വിശദീകരണത്തില്‍ പറയുന്നു.

Signature-ad

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയവുമായി ബന്ധപ്പെട്ട് രഞ്ജിത്തിനെതിരേ ഗുരുതര ആരോപണങ്ങളുമായി സംവിധായകന്‍ വിനയന്‍ രംംത്തുവന്നിരുന്നു. രഞ്ജിത്തിനെതിരെ വിനയന്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതിയും നല്‍കിയിരുന്നു. പുരസ്‌കാര നിര്‍ണയത്തില്‍ രഞ്ജിത്ത് ചട്ടവിരുദ്ധമായി ഇടപെട്ടെന്നു 2 ജൂറി അംഗങ്ങള്‍ തന്നെ പരസ്യമായി വെളിപ്പെടുത്തിയ സാഹചര്യത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ഇമെയില്‍ ആയി അയച്ച പരാതിയില്‍ ആവശ്യപ്പെടുന്നു.

സാംസ്‌കാരിക വകുപ്പിലേക്കു പരാതി കൈമാറിയെന്നും പരിശോധിച്ചു നടപടിയെടുക്കാമെന്നും മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്നു മറുപടി ലഭിച്ചതായി വിനയന്‍ പറഞ്ഞു. വിനയന്‍ സംവിധാനം ചെയ്ത ’19 ാം നൂറ്റാണ്ട്’ എന്ന സിനിമയ്ക്ക് അവാര്‍ഡുകളൊന്നും ലഭിക്കാതിരിക്കാന്‍ രഞ്ജിത്ത് ഇടപെട്ടെന്നാണു പ്രധാന ആരോപണം.

Back to top button
error: