റാന്നി:അവിട്ടം ജലോത്സവം ആഗസ്റ്റ് 30ന് പമ്പാനദിയിൽ നടക്കും.11 പള്ളിയോടങ്ങൾ പങ്കെടുക്കും.ഇതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.
നെടുമ്ബ്രയാര്‍, അയിരൂര്‍, ചെറുകോല്‍, കോറ്റാത്തൂര്‍- കൈതക്കോടി, കാട്ടൂര്‍, കീക്കൊഴൂര്‍, ഇടപ്പാവൂര്‍, ഇടപ്പാവൂര്‍ – പേരൂര്‍, പുല്ലൂപ്രം, റാന്നി, ഇടക്കുളം പള്ളിയോടങ്ങളാണ് പങ്കെടുക്കുക.
അതേസമയം അങ്ങാടി ഉപാസനക്കടവിൽ നിന്നും പ്രധാന വേദി പുല്ലൂപ്രം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രക്കടവിലേക്കു മാറ്റാൻ അവിട്ടം ജലോത്സവ സമിതി തീരുമാനിച്ചു.
അങ്ങാടി ബോട്ട്ജെട്ടി കടവില്‍നിന്ന് ഭഗവതികുന്ന് ക്ഷേത്രക്കടവിലേക്കാണ് എല്ലാ വര്‍ഷവും ജലഘോഷയാത്ര നടക്കുന്നത്. നിര്‍മാണം മുടങ്ങിക്കിടക്കുന്ന പാലം, അടുത്തടുത്തുള്ള മൂന്ന് പാലങ്ങളുടെ തൂണുകള്‍ എന്നിവ അപകടം ഉണ്ടാക്കുമെന്ന പള്ളിയോട കരകളുടെ അഭിപ്രായം പരിഗണിച്ച് ഘോഷയാത്ര ബോട്ട്ജെട്ടി കടവില്‍നിന്ന് പുല്ലൂപ്രം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രക്കടവ് വരെയാക്കും. നെടുമ്ബ്രയാര്‍, റാന്നി, ഇടക്കുളം എന്നീ പള്ളിയോടങ്ങള്‍ ഭഗവതികുന്ന് ക്ഷേത്രക്കടവില്‍ എത്തി സ്വീകരണവും ദക്ഷിണയും ഏറ്റുവാങ്ങും.