സംസ്ഥാനത്ത് ആകെ ഉള്ള 20 സീറ്റും പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ തൂത്തുവാരും എന്നാണ് അഭിപ്രായ സര്‍വേയില്‍ പറഞ്ഞിരിക്കുന്നത്. അതേസമയം സി പി എമ്മും കോണ്‍ഗ്രസും നേരിട്ട് മത്സരിക്കുന്ന സംസ്ഥാനമായതിനാല്‍ കേരളത്തില്‍ ‘ഇന്ത്യ’യുടെ ബാനറില്‍ അല്ല പ്രതിപക്ഷ കക്ഷികള്‍ മത്സരിക്കുന്നത്.
സംസ്ഥാനത്ത് കഴിഞ്ഞ തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 19 സീറ്റും കോണ്‍ഗ്രസ് നയിക്കുന്ന യു ഡി എഫാണ് നേടിയത്. ഒരിടത്ത് മാത്രമാണ് സി പി എം നയിക്കുന്ന എല്‍ ഡി എഫിന് ജയിക്കാനായത്. എന്നാല്‍ രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് ആകെയുള്ള 140 സീറ്റില്‍ 99 ഉം നേടി ചരിത്രപരമായ തിരിച്ചുവരവാണ് നടത്തിയത്.
എന്നാല്‍ കഴിഞ്ഞ തവണത്തേതിനേക്കാള്‍ നില മെച്ചപ്പെടുത്താം എന്നല്ലാതെ കാര്യമായ നേട്ടം ഇന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടത്തിയാല്‍ എല്‍ ഡി എഫിന് ലഭിക്കില്ല എന്നാണ് ഇന്ത്യ ടി വി-സി എന്‍ എക്സ് അഭിപ്രായ സര്‍വെ പറയുന്നത്. സംസ്ഥാനത്ത് പോള്‍ ചെയ്യുന്ന 47 ശതമാനം വോട്ടും യു ഡി എഫിന് ലഭിക്കും എന്നാണ് അഭിപ്രായ സര്‍വെയില്‍ പറഞ്ഞിരിക്കുന്നത്.
20 ല്‍ 14 സീറ്റും യു ഡി എഫിന് ലഭിക്കും. എല്‍ ഡി എഫിന് 41 ശതമാനം വോട്ടും ആറ് സീറ്റുമാണ് ഇന്ത്യ ടി വി-സി എന്‍ എക്സ് അഭിപ്രായ സര്‍വെ പ്രവചിച്ചിരിക്കുന്നത്. ബി ജെ പി നയിക്കുന്ന എന്‍ ഡി എയ്ക്ക് ഒറ്റ സീറ്റും ലഭിക്കില്ലെങ്കിലും 11 ശതമാനം വോട്ട് പിടിക്കും. അതേസമയം ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ എന്‍ ഡി എ ഏറ്റവും വലിയ വിജയം നേടുക ഉത്തര്‍പ്രദേശില്‍ നിന്നായിരിക്കും.
യു പിയിലെ 80 ല്‍ 73 സീറ്റുകളും എന്‍ഡിഎ നേടിയേക്കും എന്നാണ് പ്രവചനം. യുപിയില്‍ ശേഷിക്കുന്ന ഏഴ് സീറ്റുകളില്‍ പ്രതിപക്ഷ സഖ്യം വിജയിച്ചേക്കും. എന്‍ ഡി എ ഗുജറാത്തില്‍ നിന്നുള്ള 26 ലോക്സഭാ സീറ്റുകളും ഉത്തരാഖണ്ഡില്‍ നിന്നുള്ള അഞ്ച് സീറ്റുകളും തൂത്തുവാരും. അതേസമയം കര്‍ണാടകയില്‍ നിന്ന് 28 ലോക്സഭാ സീറ്റുകളില്‍ 20 സീറ്റും എന്‍ ഡി എ നേടിയേക്കും ഏഴ് സീറ്റുകള്‍ പ്രതിപക്ഷത്തിനും ഒരു സീറ്റ് ജെ ഡി എസിനും ലഭിക്കും.
. തമിഴ്‌നാട്ടിലെ 39 സീറ്റില്‍ 30 ഇടത്തും ഇന്ത്യാ സഖ്യം വിജയിക്കും. ഒമ്ബത് സീറ്റില്‍ എന്‍ഡിഎയ്ക്കായിരിക്കും വിജയം.എന്നിങ്ങനെ പോകുന്നു സർവ്വേ ഫലങ്ങൾ.