IndiaNEWS

കേന്ദ്ര സായുധ പോലീസ് സേനകളില്‍ 1714 ഒഴിവുകൾ; ഡൽഹി പോലീസില്‍ 162  

കേന്ദ്ര സായുധ പോലീസ് സേനകളിലും (സി.എ.പി.എഫ്.) ഡല്‍ഹി പോലീസിലും ഒഴിവുകള്‍. സായുധ പോലീസ് സേനകളില്‍ 1714, ഡല്‍ഹി പോലീസില്‍ 162 എന്നിങ്ങനെയാണ് ഒഴിവുകള്‍.

തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ (എസ്.എസ്.സി.) വിജ്ഞാപനം പ്രസിദ്ധീകരിച്ചു.ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത.അപേക്ഷ ഓണ്‍ലൈനായി ഓഗസ്റ്റ് 15 വരെ നല്‍കാം.

തിരുവനന്തപുരം കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂര്‍ എന്നിങ്ങനെ കേരളത്തില്‍ അഞ്ച് പരീക്ഷാകേന്ദ്രങ്ങളുണ്ട്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനത്തിന് www.ssc.nic.in സന്ദര്‍ശിക്കുക.

Signature-ad

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 15 രാത്രി 11 മണി. അപേക്ഷയിലെ തെറ്റുകള്‍ തിരുത്താന്‍ ഓഗസ്റ്റ് 16 മുതല്‍ ഓഗസ്റ്റ് 17 രാത്രി 11 വരെ സമയം അനുവദിക്കും. തെറ്റ് തിരുത്തുന്നതിന് പ്രത്യേക ഫീസുണ്ട്.

Back to top button
error: