എന്നാൽ ഇന്ന് പുരുഷന്മാരും ഈ മേഖല പതിയെ കൈയ്യടക്കിക്കഴിഞ്ഞിട്ടുണ്ട്.
സ്ത്രീകൾക്ക് ലൈംഗികസുഖം നൽകി പണം സമ്പാദിക്കുന്ന ഇത്തരം പുരുഷ വേശ്യകൾ ഇന്ന് നമ്മുടെ കൊച്ചിയിലും കോഴിക്കോട്ടും വരെയുണ്ടെന്നാണ് യാഥാർത്ഥ്യം.പുരുഷ വേശ്യാവൃത്തി കേരളത്തിൽ സജീവമാകാൻ തുടങ്ങിയത് ഇന്നോ ഇന്നലെയോ ഒന്നുമല്ല..മെയിൽ എസ്കോർട്ട് എന്നു വിളിക്കുന്ന ആഗോള സെക്സ് വാണിഭത്തിന്റെ കേരളത്തിലേ ഏറ്റവും വലിയ കേന്ദ്രങ്ങൾ കോവളവും കൊച്ചിയും കോഴിക്കോടുമാണെന്നാണ് വിവരം.
നക്ഷത്ര ഹോട്ടലുകൾ കേന്ദ്രീകരിച്ച് നടക്കുന്ന ഈ വ്യവസായത്തിന് മലയാളത്തിലുള്ള വിളിപേർ ‘കൂത്താടി’ എന്നാണ്. കൂത്താടികളായ ചെറുപ്പക്കാരായ പുരുഷന്മാരെ കൂടുതലും കാഴ്ച്ചവയ്ക്കുന്നത് വിദേശ, അന്തർ സംസ്ഥാന ടൂറിസ്റ്റുകൾക്കാണ്. കൂടാതെ സ്വന്തമായി എസ്കോർട്ട് സൈറ്റുകൾ വഴി ബിസിനസുകൾ പിടിക്കുന്ന യുവാക്കളും ഇല്ലാതില്ല.വാടകയ്ക്ക് പുരുഷന്മാരെ നല്കുന്ന സംഘങ്ങൾ ഹോട്ടലുകളും ലോഡ്ജുകളും കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്.ഓണ്‍ലൈന്‍ വഴിയും സോഷ്യല്‍മീഡിയയിലെ വിവിധ ഗ്രൂപ്പുകള്‍ വഴിയും പുരുഷ ശരീര വ്യാപാരം പൊടിപൊടിക്കുന്നു.
വിദേശീയരായ സ്ത്രീകളാണ് ഹോട്ടലുകളിലേ മുഖ്യ കസ്റ്റമർമാർ. ഇവർക്കാവശ്യമായ എല്ലാ സംരക്ഷണവും ഹോട്ടലുകാർ ഉറപ്പുവരുത്തും. വിദേശ വനിതകൾക്കായി കൂത്താടികളായി വരുന്ന ആൺകുട്ടികളുടെ എച്.ഐ.വി ടെസ്റ്റ് വരെ ഏജന്റുമാർ നടത്തി റിസൾട്ട് മദാമ മാർക്കും സായിപ്പന്മാർക്കും നല്കുന്നു. ചില മെഡിക്കൽ ലാബുകൾ ഇത്തരം ടെസ്റ്റുകൾക്ക് ഇരട്ടി തുക നല്കി കച്ചവടത്തിന് കൂട്ടു നിൽക്കുന്നുമുണ്ട്.
കോളേജ് വിദ്യാർഥികളും പണത്തിനായി ഇതിലേക്ക് തിരിഞ്ഞിട്ടുണ്ട്. ഒരു രാത്രിക്ക് 4000-10000 രൂപ വരെയാണ് ആണുങ്ങള്‍ക്ക് നല്കുന്നത്. ഏജന്‍സിയുടെ കമ്മീഷന്‍ കഴിഞ്ഞാണിത്. ഇടപാടുകാര്‍ക്ക് ഇഷ്ടപ്പെട്ടാല്‍ ടിപ്പ് വേറെ. കൊച്ചിയിലെ ഒരു തിയറ്റര്‍ പരിസരത്തെ കോഫി ഹൗസ് ഇത്തരം മെയില്‍ എസ്‌കോര്‍ട്ടുകാരെ തപ്പാനെത്തുന്ന യുവതികളുടെ കേന്ദ്രമാണ്.
മെയിൽ എസ്കോർട്ട് എന്നൊരു നെറ്റ് തന്നെ ഇതിനായുണ്ട്.ബുക്ക് ചെയ്തുകഴിഞ്ഞാൽ ആൺകുട്ടികളുമായി നേരിൽ സംസാരിക്കാം. സംസാരം ഇഷ്ടപെട്ടാൽ നേരിട്ട് കാണാം. ശരീരം ഇഷ്ടപെട്ടാൽ പിന്നെ കച്ചവടവും വിലയും ഉറപ്പിക്കുകയായി. നേരിട്ടും ഏജന്റുമാർ വഴിയുമാണ് ഇതെല്ലാം നടക്കുന്നത്.വിദേശങ്ങളിൽ മാത്രം ഉണ്ടായിരുന്ന സംവിധാനം ബിസിനസായി ഇപ്പോൾ കേരളത്തിലും സുലഭമായി തുടങ്ങിയിട്ടുണ്ടെന്നർത്ഥം!.
മെയില്‍ എസ്‌കോര്‍ട്ടിംഗ് കേരള എന്നു നെറ്റില്‍ സെര്‍ച്ചു ചെയ്താല്‍ ഇത്തരത്തില്‍ സര്‍വീസ് നല്കുന്ന നിരവധി സൈറ്റുകൾ കാണുവാൻ സാധിക്കും. ഒരു വര്‍ഷം മുമ്പ് ഇത്തരത്തിലൊരു സംഘം തിരുവനന്തപുരത്തു പോലീസിന്റെ പിടിയിലായിരുന്നു. അന്ന് കവടിയാര്‍ സ്വദേശി ഉണ്ണികൃഷ്ണന്‍ എന്നയാളാണ് പിടിയിലായത്. എന്നാല്‍, പോലീസിന്റെ കണ്ണുവെട്ടിക്കാന്‍ എളുപ്പമാണെന്നതാണ് മെയില്‍ എസ്‌കോര്‍ട്ടിംഗിന്റെ പ്രത്യേകത. ഒരു ഹോട്ടലില്‍ രണ്ടു പുരുഷന്മാര്‍ക്കോ അല്ലെങ്കില്‍ രണ്ടു സ്ത്രീകള്‍ക്കോ റൂമെടുക്കാന്‍ അധികം ബുദ്ധിമുട്ടൊന്നുമില്ല.പ്രത്യേ
കേരളത്തില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുന്നവരില്‍ 12000ത്തോളം പേര്‍ പുരുഷന്മാരെന്നാണ് കണക്കുകള്‍. പുരുഷ വേശ്യകള്‍ ഏറ്റവും കൂടുതല്‍ മലപ്പുറത്ത് ആണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. സംസ്ഥാന എയിഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ നേതൃത്വത്തിലെ പഠനത്തിലാണ് ഈ വിവരമുള്ളത്. 60 എന്‍.ജി.ഒ.കള്‍ ചേര്‍ന്നാണ് സര്‍വേ നടത്തിയത്. ഓണ്‍ലൈന്‍ വഴിയാണ് കൂടുതലും ഇടപാടുകള്‍ നടക്കുന്നത്.
ഓണ്‍ലൈന്‍ വഴിയും വാട്സാപ്പ് വഴിയുമൊക്കെ രഹസ്യമായി നിശ്ചിത സ്ഥലത്തെത്തി തൊഴിലില്‍ ഏര്‍പ്പെടുന്നവരാണ് വേശ്യകളില്‍ കൂടുതല്‍ പേരുമെന്ന് സര്‍വ്വേ വിശദീകരിക്കുന്നു. ഗ്രാമങ്ങളില്‍നിന്ന് നഗരത്തിലെ പ്രത്യേക കേന്ദ്രത്തിലെത്തി തൊഴിലില്‍ ഏര്‍പ്പെട്ട് പോകുന്നവരും ഏറെ. ഇത്തരക്കാരെ നാട്ടുകാരോ സ്വന്തം വീട്ടുകാരോ പോലും അറിയുന്നില്ല. വന്‍കിട ഹോട്ടലുകള്‍, ഫ്ളാറ്റുകള്‍, വാടകവീടുകള്‍, അതിര്‍ത്തി സംസ്ഥാനത്തെ റിസോര്‍ട്ടുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചും ഇടപാടുകള്‍ നടക്കുന്നു.