IndiaNEWS

കുഞ്ഞിനെക്കുറിച്ചുള്ള വിവരങ്ങൾ മറച്ചുവെച്ചു;ബിഹാറില്‍ വനിതാ മേയറെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കി

പട്ന:ബിഹാറില്‍ വനിതാ മേയറെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കി.മൂന്നാമത്തെ കുഞ്ഞിനെക്കുറിച്ചുള്ള വിവരങ്ങള്‍ മറച്ചുവെച്ചതിനാണ് ബിഹാര്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി.
ഛപ്ര മേയര്‍ രാഖി ഗുപ്തയാണ് അയോഗ്യയാക്കപ്പെട്ടത്.അഞ്ച് മാസം വാദം കേട്ട ശേഷമാണ് ബിഹാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി.

മുൻ മേയര്‍ സുനിത ദേവിയാണ് രാഖി ഗുപ്തക്കെതിരെ പരാതി നല്‍കിയത്. 2022ലെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ രണ്ട് മക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ മാത്രമാണ് രാഖി നല്‍കിയിരുന്നത്. സംഭവത്തില്‍ അന്വേഷണം നടക്കുകയും മേയര്‍ക്കും ഭര്‍ത്താവ് വരുണ്‍ പ്രകാശിനും മൂന്നാമത്തെ കുട്ടിയുണ്ടെന്ന് ജില്ല മജിസ്ട്രേറ്റ് തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.തുടർന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി.

Back to top button
error: