KeralaNEWS

സംസ്ഥാനത്ത് വ്യാപകമായി മദ്യമൊഴുക്കാൻ ഉദാരനയവുമായി സര്‍ക്കാര്‍

തിരുവനന്തപുരം:സംസ്ഥാനത്ത് വ്യാപകമായി മദ്യമൊഴുക്കാൻ ഉദാരനയവുമായി സര്‍ക്കാര്‍. ഇന്ത്യൻ നിര്‍മിത വിദേശ മദ്യം, ബിയര്‍, കള്ള്, പഴവര്‍ഗങ്ങളില്‍ നിന്നുള്ള വീര്യം കുറഞ്ഞ മദ്യം, വൈൻ ഉള്‍പ്പെടെയുള്ളവയുടെ ഉല്‍പാദനവും വിതരണവും വര്‍ധിപ്പിക്കുന്ന മദ്യനയത്തിന് മന്ത്രിസഭ അംഗീകാരം നൽകി.

ലഹരിപാനീയങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പ്രാഥമിക അസംസ്കൃത വസ്തുവായ എക്സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ കേരളത്തില്‍ തന്നെ ഉല്‍പാദിപ്പിച്ച്‌  വിദേശമദ്യ ഉല്‍പാദനവും കയറ്റുമതിയും വര്‍ധിപ്പിക്കാനാണ് തീരുമാനം.

Signature-ad

അടഞ്ഞുകിടക്കുന്ന 250 ബിവറേജസ് ഔട്ട്ലെറ്റുകള്‍ തുറന്ന് വിതരണ ശൃംഖലയും ഇതോടൊപ്പം ശക്തമാക്കും.ടൂറിസം സീസണില്‍ വിദേശ വിനോദ സഞ്ചാരികള്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങളിലെ റസ്റ്റാറന്റുകള്‍ക്ക് ബിയറും വൈനും വില്‍പന നടത്താൻ പ്രത്യേക ലൈസൻസും നല്‍കും.

Back to top button
error: