KeralaNEWS

എസി കോച്ചുകളില്‍നിന്ന് പുതപ്പ്, തലയിണ മോഷണം; ഒരു മാസത്തിനിടെ നഷ്ടമായത് 90 പുതപ്പും, 30 തലയിണയും

കൊച്ചി: ട്രെയിനുകളിലെ എസി കോച്ചുകളില്‍നിന്ന് പുതപ്പും തലയിണയും മോഷണം പോകുന്നതായി റിപ്പോര്‍ട്ട്. മംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന അഞ്ച് ട്രെയിനുകളില്‍നിന്നായി ഒരു മാസത്തിനിടെ 90 പുതപ്പും 30 തലയിണയും മോഷണം പോയതായി മാതൃഭൂമിയാണ് റിപ്പോര്‍ട്ട് ചെയ്തത്. മോഷണം കൂടിയതിനാല്‍ പല ട്രെയിനുകളിലും ത്രീ ടയര്‍ എസി കോച്ചില്‍ മാത്രേ ടവ്വല്‍ നല്‍കാറുള്ളൂവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

ചെന്നൈ ട്രെയിനുകളിലാണ് കൂടുതല്‍ മോഷണമെന്നാണ് റിപ്പോര്‍ട്ട്. മഴക്കാലത്താണ് മോഷണങ്ങള്‍ കൂടിയതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. മംഗളൂരു – ചെന്നൈ മെയില്‍, മംഗളൂരു – ചെന്നൈ സൂപ്പര്‍ഫാസ്റ്റ്, മംഗളൂരു – ചെന്നൈ വെസ്റ്റ് കോസ്റ്റ്, മലബാര്‍, മാവേലി എന്നീ ട്രെയിനുകളിലാണ് മംഗളൂരുവില്‍നിന്ന് ബെഡ്‌റോള്‍ നല്‍കുന്നത്. ഇവയില്‍ നിന്നാണ് പുതപ്പും തലയിണയും വ്യാപകമായി നഷ്ടമാകുന്നത്.

Signature-ad

മംഗളൂരുവില്‍ നിന്നുള്ള ചെന്നൈ വെസ്റ്റ് കോസ്റ്റ്, ചെന്നൈ സൂപ്പര്‍ഫാസ്റ്റ്, ചെന്നൈ മെയില്‍ ട്രെയിനുകളില്‍ ഒരുമാസത്തിനിടെ 62 പുതപ്പും 30 തലയിണയും നഷ്ടമായെന്നും റിപ്പോര്‍ട്ട് പറയുന്നു. മലബാര്‍, മാവേലി എക്‌സ്പ്രസുകളില്‍ നിന്ന് മുപ്പതോളം പുതപ്പും നഷ്ടപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ റെയില്‍വേയാണ് ട്രെയിനുകളില്‍ വിതരണം ചെയ്യുന്ന ബെഡ്റോളിന്റെ ഉടമസ്ഥര്‍. ഇവ കഴുകി ഇസ്തിരിയിട്ട് വിതരണം ചെയ്യുന്നത് ഏജന്‍സികളാണ്. മംഗളൂരു, എറണാകുളം, കൊച്ചുവേളി എന്നിവിടങ്ങളിലാണ് കഴുകി ഉണക്കുന്ന കേന്ദ്രങ്ങളുള്ളത്.

Back to top button
error: