നിന്‍ ഉടലുകള്‍ കാക്കാന്‍ നീ മാത്രം, നേതാക്കള്‍ ആടാന്‍ മാത്രം; മൂര്‍ച്ചയുള്ള റാപ്പുമായി ഇന്ദുലേഖ വാരിയര്‍
മനസ്സാക്ഷിയെ ഞെട്ടിച്ച മണിപ്പൂര്‍ കൂട്ട ബലാത്സംഗത്തിനും അധികാരികളുടെ മൗനത്തിനുമെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി ഗായിക ഇന്ദുലേഖ വാരിയര്‍. റാപ് ഗാനം പാടിയാണ് ഇന്ദുലേഖ തന്റെ പ്രതിഷേധം പ്രകടമാക്കിയത്. ഇന്ന് മണിപ്പൂര്‍ ആണെങ്കില്‍ നാളെ മിഴിക്കോണിലായിരിക്കും ഇത്തരം നീചമായ കൃത്യങ്ങള്‍ ഉണ്ടാവുകയെന്ന് ഗായിക പാട്ടിലൂടെ പറഞ്ഞുവയ്ക്കുന്നു. സ്ത്രീസുരക്ഷാ കാര്യത്തിലെ സര്‍ക്കാരിന്റെ നിസംഗ നിലപാടിനെതിരെയുള്ള കടുത്ത പ്രതിഷേധമാണ് ഇന്ദുലേഖയുടെ ഈ റാപ് ഗാനം.
View this post on Instagram
‘ഞാന്‍ വളരെ അസ്വസ്ഥയാണ്. ഞാന്‍ മാത്രമല്ല, ഈ ലോകത്തു ജീവിക്കുന്ന സകല സ്ത്രീകളും. വാര്‍ത്താ റിപ്പോര്‍ട്ടുകളിലൂടെ പുറത്തുവന്ന ആ മങ്ങിയ ചിത്രങ്ങള്‍ കണ്ടിട്ട് സഹിക്കാന്‍ കഴിയുന്നില്ല. എന്തുകൊണ്ടാണ് ഈ ലോകം സ്ത്രീകളോട് ഇത്ര ക്രൂരത കാണിക്കുന്നത്? എനിക്കറിയില്ല, സത്യമായിട്ടും എനിക്കറിയില്ല’ എന്നു കുറിച്ചുകൊണ്ടാണ് ഇന്ദുലേഖ റാപ് ഗാനം പങ്കുവച്ചത്.
നെഞ്ചില്‍ പടപട മിന്നും
ഇടിപിടിയായി മണി മുഴക്കും മണിപ്പൂര്‍
ഇന്ന് മണിപ്പൂര്‍ നാളെ മിഴിക്കോണ്‍
ചതിയുടെ ഏടുകളായി മണിപ്പൂര്‍…..
ഇന്ദുലേഖയുടെ വിഡിയോ ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധേയമായിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങളുമായി രംഗത്തെത്തുന്നത്. മുന്‍പും സാമൂഹിക വിഷങ്ങളില്‍ നിലപാട് വ്യക്തമാക്കി റാപ്പുമായി ഇന്ദുലേഖ പ്രേക്ഷകര്‍ക്കു മുന്നിലെത്തിയിട്ടുണ്ട്. പ്രാസമൊപ്പിച്ച് നല്ല മലയാളത്തില്‍ ഇന്ദുലേഖ പാടുമ്പോള്‍ ഇതെല്ലാം ഉറച്ച ശബ്ദത്തില്‍ പറയേണ്ടതു തന്നെയാണ് ആസ്വാദകരും പക്ഷം ചേരുന്നു. നടനും അവതാരകനുമായ ജയരാജ് വാരിയരുടെ മകളാണ് ഇന്ദുലേഖ.