IndiaNEWS

‘ഗ്യാന്‍വാപി’യിലെ കുഴിച്ചു പരിശോധന തടഞ്ഞ് സുപ്രീം കോടതി; അപ്പീലില്‍ വാദം ഇന്നു തന്നെ

ന്യൂഡല്‍ഹി: വാരാണസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ സര്‍വേയുടെ ഭാഗമായി കുഴിച്ചു പരിശോധന നടത്തുന്നതില്‍നിന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേയെ തടഞ്ഞ് സുപ്രീം കോടതി. സര്‍വേ നടത്താനുള്ള വാരാണസി കോടതിയുടെ ഉത്തരവിനെതിരെ മസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഉച്ചയ്ക്കു പരിഗണിക്കും.

ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ഹുസേഫ അഹമ്മദ് ആവശ്യപ്പെട്ടു. ഇതു പരിഗണിച്ച കോടതി ഉച്ചയ്ക്ക് രണ്ടിന് ഹര്‍ജി കേള്‍ക്കാമെന്നു സമ്മതിക്കുകയായിരുന്നു.

Signature-ad

പള്ളിയില്‍ കുഴിച്ചു പരിശോധന നടത്തരുതെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേയ്ക്കു നിര്‍ദേശം നല്‍കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് കോടതി നിര്‍ദേശിച്ചു.

ക്ഷേത്രത്തിനു മുകളിലാണ് പള്ളി നിര്‍മിച്ചിരിക്കുന്നത് എന്നു കണ്ടെത്താനാണ് വിശദ ശാസ്ത്രീയ സര്‍വേയ്ക്ക് വാരാണസി കോടതി ഉത്തരവിട്ടത്. പര്യവേക്ഷണം ഉള്‍പ്പെടെയുള്ള നടപടികള്‍ നടത്താമെന്നാണ് ഉത്തരവ്. ഓഗസ്റ്റ് നാലിനകം റിപ്പോര്‍ട്ട് നല്‍കാന്‍ വാരാണസി ജില്ലാ കോടതി എഎസ്ഐക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Back to top button
error: