തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. മമ്മൂട്ടിയാണ് മികച്ച നടൻ.മികച്ച നടി വിൻസി അലോഷ്യസ് ആണ്.
പ്രത്യേക ജൂറി അവാർഡ് കുഞ്ചാക്കോ ബോബനും അലൻസിയറിനും.
മികച്ച സ്വഭാവ നടി ദേവി വർമ്മ, നടൻ പി വി കുഞ്ഞികൃഷ്ണൻ.
മികച്ച തിരക്കഥ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ( ന്നാ താൻ കേസ് കൊട്).
മനേഷ് മാധവൻ, സന്തോഷ് എന്നിവരാണ് മികച്ച ഛായാഗ്രാഹകർ.
ജനപ്രിയ ചിത്രം; ന്നാ താൻ കേസ് കൊട്.
ഷാഹി കബീറാണ് മികച്ച നവാഗത സംവിധായകൻ, ചിത്രം ഇലവീഴാപ്പൂഞ്ചിറ.
മികച്ച ഗായിക മൃദുല വാര്യർ, ഗായകൻ കപിൽ കപീലൻ.
മികച്ച സംഗീത സംവിധായകൻ എം ജയചന്ദ്രൻ. ഗാനരചയിതാവ് റഫീഖ് അഹമ്മദ്.
മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ്; ഷോബി തിലകൻ & പോളി വിൽസൺ.
മേക്കപ്പ്, റോണക്സ് സേവ്യർ ( ഭീഷ്മപർവ്വം). വസ്ത്രാലങ്കാരം – മഞ്ജുഷ രാധാകൃഷ്ണൻ (സൗദി വെള്ളക്ക).
154 ചിത്രങ്ങളാണ് ജൂറി പരിഗണിച്ചത്.