പാലക്കാട്:കരിമ്ബ പഞ്ചായത്തില്‍ ഡെങ്കിപ്പനി വർധിക്കുന്നു.പനി ബാധിതര്‍ കൂടുതലുള്ളത് മൂന്നേക്കര്‍, മരുതംകാട് പ്രദേശത്താണ്.
പ്രാരംഭ ഘട്ടത്തില്‍ 30 പേര്‍ക്ക് മാത്രമാണ് ഡെങ്കി ബാധിച്ചിരുന്നത്. ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ച കല്ലടിക്കോട് മേഖലയില്‍ മേയ് മുതല്‍ ഇതുവരെ 300ഓളം ഡെങ്കി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മേഖലയില്‍ നിന്ന് മാത്രം ആറുമരണവും റിപ്പോര്‍ട്ട് ചെയ്തു. ജില്ലയില്‍ ആകെയുള്ള 13 മരണങ്ങളില്‍ ആറും ഒരു പഞ്ചായത്തില്‍ നിന്നാണ്.
മെയ് മാസത്തിൽ 24 ഡെങ്കിയും ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. ജൂണില്‍ മൂന്നുമരണവും 205 ഡെങ്കി കേസുമാണ് സ്ഥിരീകരിച്ചത്. ഈ മാസം തിങ്കളാഴ്ച വരെ 62 കേസും രണ്ടുമരണവും റിപ്പോര്‍ട്ട് ചെയ്തു. ഫോഗിംഗ്, ഉറവിട നശീകരണം, ബോധവത്കരണ പ്രവര്‍ത്തനം എന്നിവ കാര്യക്ഷമമാക്കണമെന്ന് തദ്ദേശവാസികള്‍ ആവശ്യപ്പെട്ടു.