CrimeNEWS

ആദ്യ പോസ്റ്റിങ്ങില്‍ തന്നെ കൈക്കൂലി; അസി. രജിസ്ട്രാര്‍ അറസ്റ്റില്‍

റാഞ്ചി: ആദ്യ നിയമനത്തില്‍ തന്നെ കൈക്കൂലി വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥ ഝാര്‍ഖണ്ഡില്‍ അറസ്റ്റില്‍. കൊദേര്‍മ ജില്ലയിലെ സഹകരണ വകുപ്പ് അസി. രജിസ്ട്രാര്‍ മിതാലി ശര്‍മയാണ് അറസ്റ്റിലായത്. മിതാലിയുടെ ആദ്യ പോസ്റ്റിങ്ങായിരുന്നു കൊദേര്‍മയില്‍. മാസങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ക്ക് നിയമനം ലഭിച്ചത്.

https://twitter.com/AdvAshutoshBJP/status/1680898717820518403?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1680898717820518403%7Ctwgr%5E73d69918bc3024326c746e1b3f5ceb2544265b92%7Ctwcon%5Es1_c10&ref_url=https%3A%2F%2Fml.mixindia.com%2Fmitali-sharma-who-was-exposed-as-accepting-a-rs-10000-bribe-during-her-first-posting-as-an-assistant-registrar-in-koderma-jharkhand%2F

Signature-ad

മിതാലി ശര്‍മ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ ഹസാരിബാഗ് യൂണിറ്റ് നടത്തിയ നീക്കത്തില്‍ ഇവരെ അറസ്റ്റ് ചെയ്തത്.

കൊദേര്‍മയിലെ വ്യാപാര്‍ സഹയോഗ് സമിതിയില്‍ മിതാലി ശര്‍മയുടെ നേതൃത്വത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പ് പരിശോധന നടത്തിയിരുന്നു. സ്ഥാപനത്തിലെ വീഴ്ചകള്‍ കണ്ടെത്തിയ മിതാലി, നടപടിയെടുക്കാതിരിക്കാന്‍ തനിക്ക് 20,000 രൂപ നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ആന്റി കറപ്ഷന്‍ ബ്യൂറോയില്‍ പരാതി ലഭിച്ചത്.

തുടര്‍ന്ന്, കൈക്കൂലിയുടെ ആദ്യ ഗഡുവായി 10,000 രൂപ വാങ്ങുന്നതിനിടെ മിതാലി ശര്‍മയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Back to top button
error: