IndiaNEWS

ഏക സിവില്‍ കോഡിനെതിരെ ബിജെപി നേതാവ്

ഷില്ലോങ്:ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനെതിരെ മേഘാലയ ബി.ജെ.പി നേതാവ് സൻബോര്‍ ഷുല്ലൈ.സംസ്ഥാനത്തെ പട്ടികമേഖലകളില്‍ ഇത് വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.

സംസ്ഥാനത്ത് മാതൃദായക്രമമുള്ള സമുദായങ്ങളില്‍ ഇത് അപകടകരമായ ഇടപെടല്‍ ഉണ്ടാക്കുമെന്നും അതുകൊണ്ട് ഇവരെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് മുതിര്‍ന്ന ബി.ജെ.പി നേതാവ് സൻബോര്‍ ഷുല്ലൈ ദേശീയ നിയമ കമീഷൻ അധ്യക്ഷന് കത്തയച്ചു.

Signature-ad

പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നപ്പോള്‍ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഗോത്രമേഖലകളെ ഇതില്‍നിന്ന് ഒഴിവാക്കാൻ കേന്ദ്ര സര്‍ക്കാര്‍ സൻമനസ്സു കാണിച്ചിരുന്നുവെന്ന് എടുത്തുപറഞ്ഞ കത്തില്‍, മേഘാലയയിലെ ഗോത്രസമൂഹത്തിന്റെ പരമ്ബരാഗത സമ്ബ്രദായങ്ങള്‍ സംരക്ഷിക്കാൻ ശ്രദ്ധവേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: