സ്ലേറ്റും പെൻസിലും ഉപയോഗിക്കുന്ന കുട്ടിക്കാലം..
അക്കാലത്ത് കന്യാകുമാരി പെൻസിൽ എന്നൊരു സൂത്രം ഉണ്ടായിരുന്നു..
( പാൽ പെൻസിൽ )
കന്യാകുമാരിയിൽ പോയിട്ട് വരൂമ്പോൾ ഒരു ചെറിയതരം മുള്ളാണി പോലത്തെ പെൻസിൽ സംഭരിച്ച് കൊണ്ടുവരുമായിരുന്നു..
ഈ പെൻസിൽ ഉപയോഗിച്ച് സ്ലേറ്റിൽ എഴുതാം..
ഈ പെൻസിൽ ഉള്ളയാൾ അന്ന് ക്ലാസ്സിൽ രാജാവായിരുന്നു.. പെൻസിൽ ഉള്ളയാളെ ഇല്ലാത്തവർ അസൂയയോടെ നോക്കിനിൽക്കും.. ഉള്ളവന്റെ കയ്യിൽ നിന്നും കടംമേടിച്ച് എഴുതും..
കന്യാകുമാരിയിൽ ആരെങ്കിലും പോകുന്നുവെന്നറിഞ്ഞാൽ പെൻസിൽ കൊണ്ടുവരുന്ന കാര്യം ഓർമ്മിപ്പിച്ച് വിടാറുണ്ട്..
കന്യാകുമാരി യാത്ര കഴിഞ്ഞ് വരുന്നവരുടെ കൈയിൽ പെൻസിലുണ്ടോയെന്നാണ് ആദ്യം തിരക്കുന്നത്..
ഒരു കടൽജീവിയുടെ പുറംതോടിലാണ്
ഈ പെൻസിൽ പറ്റിപ്പിടിച്ചിരിക്കുന്നത്..
കടൽ ചേന എന്ന് കേട്ടിട്ടുണ്ടോ..?
എന്താണ് കടൽ ചേന?
ലോകമെങ്ങും കാണപ്പെടുന്ന ശരീരം നിറയെ മുള്ളുകളുള്ള ഒരിനം ജീവി..
ഈ മുള്ളുകളാണ് പെൻസിൽ..
കടലിൽ ജീവിക്കുന്ന എഴുനൂറോളം ഇനം എക്കൈനോഡെമുകളിൽ ഒന്നാണ് കടൽ ചേന..
ഇവയുടെ ഉരുണ്ട ശരീരം
12 ഇഞ്ച് വരെ നീളമുള്ളതും, ചലിപ്പിക്കാൻ ആവുന്നതും മുള്ളുകൾ നിറഞ്ഞതുമാണ്..
ഇവ കടലിന്റെ അടിത്തട്ടിൽ ജീവിക്കുന്നു.. ശരീരത്തിലെ മുള്ളുകളോ തന്തുക്കളോ ഉപയോഗിച്ചാണ് അവ സഞ്ചരിക്കുന്നത്..
ചില ഇനം കടൽ ചേനകൾ പവിഴപ്പുറ്റുകളും പാറകളും കടുപ്പമേറിയ പ്രതലങ്ങൾ പോലും തുരന്ന് ഒളിവിടങ്ങൾ ഉണ്ടാക്കുന്നു..
ചില രാജ്യങ്ങളിൽ ഇവയിൽ ചിലതിന്റെ മുട്ട ഭക്ഷിക്കാറുണ്ട്.