ഒരു സാധാരണ കോഴിമുട്ടയ്ക്ക് ശരാശരി 50 മുതല്‍ 55ഗ്രാംവരെ തൂക്കം ഉണ്ടായിരിക്കും. ഇതിന്റെ 12% മുട്ടത്തോടും 30% മഞ്ഞക്കരുവും 58% വെള്ളക്കരുവുമായിരിക്കും. 55 ഗ്രാം തൂക്കമുള്ള ഒരു മുട്ടയില്‍ ആഹാരയോഗ്യമായ ഭാഗം 50 ഗ്രാം ആണ്. കോഴി മുട്ടയുടെ മഞ്ഞക്കരു (Yolk)വില്‍ ആണ് അതിന്റെ കൊഴുപ്പുകളു ജീവകങ്ങളും ധാതുക്കളും പ്രധാനമായതും അടങ്ങിയിരിക്കുന്നത്. എന്നാല്‍ വെള്ളക്കരു (Albumin)വില്‍ പ്രധാനമായും മാംസ്യം മാത്രമാണ് അടങ്ങിയിട്ടുള്ളത്.
ഒരു മുഴുവന്‍ കോഴിമുട്ടയില്‍ 12.1% മാംസ്യവും 10.5% കൊഴുപ്പും 10.9% ഖനിജാംശങ്ങളും 0.9% കാര്‍ബോഹൈഡ്രേറ്റും അടങ്ങിയിരിക്കുന്നു.ദിവസവും ഒരു മുട്ട കഴിക്കുകയാണെങ്കില്‍ ഒരു വ്യക്തിക്ക് ഒരു ദിവസത്തേക്ക് ആവശ്യമെന്ന് കണക്കാക്കപ്പെട്ടിരിക്കുന്ന മാംസ്യത്തിന്റെ 25 ശതമാനവും മിക്കവാറും എല്ലാ അമൈനോ അമ്ലങ്ങളും 88% ജീവകം എ-യും 70% ഫോളിക് ആസിഡും ലഭിക്കുന്നതാണ്. ഇതിനെല്ലാം പുറമേ കോഴിമുട്ടയിലെ മാംസ്യം വളരെ എളുപ്പത്തില്‍ ദഹിച്ച് ആഗിരണം ചെയ്യപ്പെടുന്നു. മുട്ടയിലെ കൊഴുപ്പ് ചെറിയ കണികകളുടെ രൂപതതിലായതുകൊണ്ട് വളരെ എളുപ്പത്തില്‍ ദഹിക്കുന്നു.
നമ്മുടെ ശരീരത്തിന് അത്യന്താപേക്ഷിതങ്ങളായ ചില ഫാറ്റി അമ്ലങ്ങളും മുട്ടയിലുണ്ട്. ഈ ഫാറ്റി അമ്ലങ്ങള്‍ അത്യാവശ്യ ഫാറ്റി അമ്ലങ്ങള്‍ എന്നാണ് അറിയപ്പെടുന്നത്. രണ്ടു വലിയ മുട്ടയില്‍ 1.5ഗ്രാം അത്യാവശ്യ ഫാറ്റി അമ്ലങ്ങള്‍ ഉണ്ട്.
ഒരു കോഴിമുട്ടയില്‍ ഏകദേശം 300 മി.ഗ്രാം കൊളസ്ട്രോള്‍ ഉണ്ട്.അതേസമയം ഇത് രക്തത്തിലെ കോളസ്ട്രോളിന്റെ അളവു ഗണ്യമായി കൂട്ടുന്നില്ലെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.മു ട്ട തിന്നാന്‍ കൊളസ്ട്രോള്‍ കൂടുമെന്ന ധാരണ ഇന്ന് ജനങ്ങളുടെ ഇടയിലുണ്ട്. എന്നാല്‍ രക്തത്തിലെ കൊളസ്ട്രോളും ആഹാരത്തിലെ കൊളസ്ട്രോളും തമ്മില്‍ ബന്ധമില്ലെന്ന് ഇതുവരെയുള്ള പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മുട്ടയിലെ കൊളസ്ട്രോളിനെ പേടിച്ച് മുട്ട കഴിക്കാതിരിക്കുന്നത് പോഷകാഹാരം ഒഴിവാക്കുന്നതിന് തുല്യമാണ്.
ഒരു കോഴിമുട്ടയില്‍ ഏകദേശം 300 മി.ഗ്രാം കൊളസ്ട്രോള്‍ ഉണ്ട്.അതേസമയം ഇത് രക്തത്തിലെ കോളസ്ട്രോളിന്റെ അളവു ഗണ്യമായി കൂട്ടുന്നില്ലെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.മു
ശരീരത്തിന് ആവശ്യമായ എല്ലാ ഖനിജങ്ങളും മുട്ടയില്‍ അടങ്ങിയിരിക്കുന്നു-പ്രത്യേകിച് ചും ഫോസ്ഫറസ്, ഇരുമ്പ്, കാല്‍സിയം മുതലായവ. ഒരു മുട്ടയില്‍ 116 മി.ഗ്രാം ഫോസ്ഫറസ് അടങ്ങിയിട്ടുണ്ട്. ഇതില്‍ 110 ഗ്രാമും മുട്ടയുടെ മഞ്ഞക്കുരുവിലാണ്. മുട്ടയില്‍ 2 മി.ഗ്രാം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഫോസ്ഫറസും ഇരുമ്പും ശരീരത്തിന് എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന തരത്തിലാണ് മുട്ടയില്‍ സ്ഥിതിചെയ്യുന്നത്.
മുട്ടയുടെ മഞ്ഞക്കരു ജീവകം എ ലഭിക്കുവാനുള്ള നല്ല ഒരു മാര്‍ഗമാണ്. മുട്ടയില്‍ 200 മുതല്‍ 1000 ഐ.യു.വരെ അടങ്ങിയിരിക്കുന്നു. ജീവകം ബി 12, നിയാസിന്, പാന്റെറാത്തെനിക് ആസിഡ്, ഇനാസിറ്റോള്, ഫോളിക് ആസിഡ്, ജീവകം ഡി എന്നിവ മെച്ചപ്പെട്ട തോതില്‍ അടങ്ങിയിട്ടുണ്ട്.അതേസമയം ജീവസം സി കോഴിമുട്ടയിലില്ല.
മുട്ടയുടെ മഞ്ഞക്കരു ജീവകം എ ലഭിക്കുവാനുള്ള നല്ല ഒരു മാര്‍ഗമാണ്. മുട്ടയില്‍ 200 മുതല്‍ 1000 ഐ.യു.വരെ അടങ്ങിയിരിക്കുന്നു. ജീവകം ബി 12, നിയാസിന്, പാന്റെറാത്തെനിക് ആസിഡ്, ഇനാസിറ്റോള്, ഫോളിക് ആസിഡ്, ജീവകം ഡി എന്നിവ മെച്ചപ്പെട്ട തോതില്‍ അടങ്ങിയിട്ടുണ്ട്.അതേസമയം ജീവസം സി കോഴിമുട്ടയിലില്ല.
മുട്ട പാകം ചെയ്യുമ്പോള്‍ ഒരു പരിധിവരെ അതിലെ പോഷകങ്ങള്‍ നഷ്ടപ്പെട്ടു പോകുന്നു. എന്നാൽ ആവിയിൽ പുഴുങ്ങിയാൽ പോഷകമൂലകങ്ങള്‍ ഏറ്റവും കുറവ് മാത്രമേ നഷ്ടപ്പെടുകയുള്ളൂ.പാചകരീതികൊണ് ട് ജീവകങ്ങളാണ് അധികവും നഷ്ടപ്പെടുന്നത്.
എന്നാല്‍ പച്ചമുട്ട കഴിക്കുന്നത് ശരീരത്തിനു നല്ലതല്ല.