KeralaNEWS

ക്ഷേത്ര ഭൂമിയിൽ ബസ്സ്റ്റാൻഡ് വേണ്ട; ഹൈക്കോടതി

വയനാട്: പുല്‍പ്പള്ളി സീതാ ലവകുശ ക്ഷേത്രത്തിലെ ഭൂമി ബസ് സ്റ്റാൻഡ് നിര്‍മ്മാണത്തിനായി വിട്ടുകൊടുക്കുവാനുള്ള ദേവസ്വം ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ ഹൈക്കോടതി.

സംഭവത്തിൽ ക്ഷേത്രം ട്രസ്റ്റിന്റെയും മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറുടെയും നടപടികള്‍ ഹൈക്കോടതി പൂര്‍ണമായി റദ്ദാക്കി.

 

Signature-ad

വടക്കൻ കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രമാണ് വയനാട്ടിലെ പുല്‍പ്പള്ളി സീതാദേവി ക്ഷേത്രം. 22 ഏക്കറാണ് ക്ഷേത്രത്തിന്റെ കൈവശമുള്ളത്.ഇതിൽ നിന്ന് 2.5 ഏക്കർ ഭൂമി ട്രസ്റ്റിന്റെയും മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറുടെയും നേതൃത്വത്തില്‍ ബസ് സ്റ്റാൻഡ് നിര്‍മ്മിക്കാനായി പഞ്ചായത്തിന് നല്‍കാൻ തീരുമാനമെടുത്തത്. ഇതിനെതിരെ ഹിന്ദു ഐക്യവേദി കോടതിയെ സമീപിച്ചിരുന്നു.ഈ കേസിലാണ് നിലവില്‍ ഭക്തജനങ്ങള്‍ക്ക് അനുകൂലമായ കോടതിവിധി ഉണ്ടായിരിക്കുന്നത്.

Back to top button
error: