ന്യൂഡൽഹി:പബ്ജി പ്രണയത്തിലെ നായിക
പാക് സ്വദേശി സീമ ഹൈദർ ഐഎസ്‌ഐയുടെ ഏജന്റെന്ന് ജാമിയ ഷെയ്ഖുൽ ഹിന്ദിലെ മൗലാന മുഫ്തി അസദ് ഖാസ്മി.
വിഷയം അന്വേഷിക്കണമെന്നും യുവതി പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയുടെ ഏജന്റാകാനാണ് സാധ്യതതെന്നുമാണ് മുഫ്തി അസദ് ഖാസ്മിയുടെ വാദം.
നുഴഞ്ഞുകയറ്റക്കാരെ പോലെയാണ് സീമ ഇന്ത്യയിലേക്ക് കടന്നത് . ഇക്കാരണത്താൽ, അവൾ ഐഎസ്ഐയുടെ ഏജന്റാകാനും സാധ്യതയുണ്ട്. രണ്ടാമത്തെ കാര്യം ഇസ്ലാമിൽ ജീവിതകാലം മുഴുവൻ കഴിച്ചുകൂട്ടിയ ഒരാൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ എല്ലാം മറന്നു, ഇതെങ്ങനെ സംഭവിക്കും. സർക്കാർ ഇത് പരിശോധിച്ച് നടപടിയെടുക്കണം. വേണ്ടിവന്നാൽ മടക്കി അയക്കണം.