
കൊച്ചി: തൈക്കൂടത്ത് ലിഫ്റ്റ് പൊട്ടി വീണ് അപകടം സ്വകാര്യ ആയുര്‍വേദ ആശുപത്രിയിലാണ് അപകടമുണ്ടായത്. ഒരു ജീവനക്കാരിക്കും ചികിത്സക്കെത്തിയ ഒരു വീട്ടമ്മയ്ക്കും അപകടത്തില്‍ പരിക്കേറ്റു. ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലിഫ്റ്റിന് ലൈസന്‍സില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. അങ്ങിനെയാണെങ്കില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ നടപടിക്ക് സാധ്യതയുണ്ട്.






