IndiaNEWS

പാക്കിസ്ഥാനിൽ നിന്നും എത്തിയ യുവതിക്കും ഉത്തർപ്രദേശ് സ്വദേശിയായ ഭർത്താവിനും കോടതി ജാമ്യം അനുവദിച്ചു

ലക്നൗ : പബ്ജി കളിച്ച്‌ പ്രണയത്തിലായി പാകിസ്താനില്‍ നിന്ന് ആരുമറിയാതെ ഇന്ത്യയിലെത്തിയ യുപി സ്വദേശിയെ  വിവാഹം ചെയ്ത യുവതിക്കും ഭർത്താവിനും കോടതി ജാമ്യം അനുവദിച്ചു.

ഗ്രേറ്റര്‍ നോയിഡ കോടതിയാണ് ജാമ്യം അനുവദിച്ചത്.പാക്കിസ്ഥാനി യുവതി സീമ ഗുലാമിനെയും സച്ചിൻ മീനയെയും ജൂലൈ 4 നാണ് പോലീസ് അറസ്റ്റ് ചെയ്തത്. രാജ്യത്തേക്ക് അനധികൃതമായി പ്രവേശിച്ചതിനാണ് സീമയെ അറസ്റ്റ് ചെയ്തതെങ്കില്‍, അനധികൃതമായി ഒരാളെ രാജ്യത്ത് താമസിപ്പിച്ചതിനാണ് സച്ചിനെതിരെ നടപടി എടുത്തത്.

 

Signature-ad

ജൂലൈ നാലിന് തന്നെ ഇവര്‍ മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ വെച്ച്‌ പ്രണയം തുറന്ന് പറഞ്ഞിരുന്നു. വിവാഹം കഴിച്ച്‌ ഇന്ത്യയില്‍ താമസിക്കാൻ അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടത്. 2019 മുതല്‍ പബ്ജി കളിച്ച്‌ ഇവര്‍ അടുപ്പത്തിലായിരുന്നു. ഇതോടെയാണ് നാല് മക്കളെയും കൂട്ടി ഇന്ത്യയിലേക്ക് വരാൻ യുവതി തീരുമാനിച്ചത്.ഏഴ് വയസിന് താഴെ പ്രായമുളള സീമയുടെ നാല് മക്കളും അവരോടൊപ്പം ജയിലിലായിരുന്നു.

 

പാകിസ്താനില്‍ നിന്ന് വന്ന ശേഷം കഠ്മണ്ഡുവില്‍ വെച്ച്‌ സച്ചിനെ വിവാഹം കഴിച്ചുവെന്നാണ് സീമ പറയുന്നത്. അവരെ പാകിസ്താനിലേക്ക് തിരിച്ച്‌ അയച്ചാല്‍ അവരുടെ ജീവന് തന്നെ അത് ആപത്താണ്. ചെയ്ത പ്രവൃത്തി കാരണം എല്ലാവരും ചേര്‍ന്ന് തന്നെ കൊല്ലുമെന്ന് സീമയ്ക്ക് ഭയമുണ്ടെന്നും അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. ഇതേ തുടര്‍ന്നാണ് കോടതി ജാമ്യം അനുവദിച്ചത്. സച്ചിന്റെ അച്ഛൻ നേത്രപാല്‍ സിംഗിനെയും ജാമ്യത്തില്‍ വിട്ടു.

 

പാകിസ്ഥാനിലെ കറാച്ചി സ്വദേശിയായ സീമ ഗുലാം ഹൈദര്‍ നേപ്പാള്‍ വഴിയാണ് ഇന്ത്യയിലെത്തിയത്.ഗ്രേറ്റര്‍ നോയിഡയിലെ റബുപുര പ്രദേശത്തെ സച്ചിൻ എന്ന യുവാവുമായാണ് ഇവര്‍ പ്രണയത്തിലായത്. ഇയാള്‍ക്കൊപ്പമാണ് യുവതിയും കുട്ടികളും താമസിച്ചുവന്നത്. നാല് കുട്ടികളോടൊപ്പം പാകിസ്ഥാൻ യുവതി അനധികൃതമായി താമസിക്കുന്നെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് റബുപുര പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Back to top button
error: