ഗ്ലാമര്‍ നായികമാരില്‍ മാറ്റി നിര്‍ത്താന്‍ കഴിയാത്ത നടിയാണ് തമന്ന ഭട്ടിയ. തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഗ്ലാമര്‍ വേഷം ചെയ്തുകൊണ്ടു തുടങ്ങിയ തമന്നയ്ക്ക് ഇപ്പോഴാണ് അഭിനയ സാധ്യതകളും ഏറെയുള്ള നായികാ വേഷങ്ങള്‍ ലഭിയ്ക്കുന്നത്. സിനിമകളിലും വെബ് സീരീസിലും ഒക്കെയായി തിരക്കിലാണ് നടി. രജനികാന്ത് നായകനായി അഭിനയിക്കുന്ന ‘ജയിലര്‍’ ആണ് തമന്നയുടെ അടുത്ത റിലീസ്. അതിനിടയില്‍ തമന്ന കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘ജീ കര്‍ദ’ എന്ന വെബ് സീരീസിന്റെ ചില രംഗങ്ങള്‍ പുറത്തുവന്നിരുന്നു.
‘ജയിലറി’ല്‍ രജനികാന്തിന്റെ നായികയായി പക്ക ഒരു നാട്ടിന്പുറത്തുകാരിയായിട്ടാണ് തമന്ന അഭിനയിക്കുന്നത്. ഒരു നടി എന്ന നിലയില്‍ ഏത് സിനിമയില്‍ എങ്ങിനെയുള്ള റോളുകള്‍ ചെയ്യണം എന്നത് പൂര്‍ണമായും നായികയുടെ സ്വാതന്ത്ര്യമാണ്. എന്നാല്‍ പോലും ജീ കര്‍ദയില്‍ അതീവ ഗ്ലാമറസ്സായി എത്തുന്ന തമന്ന, തൊട്ടുപിറകെ വരുന്ന ജയിലറിലെ നായികാ വേഷം പ്രേക്ഷകര്‍ക്ക് അംഗീകരിക്കാന്‍ കഴിയുമോ എന്നതാണ് നെല്‍സണിന്റെയും രജിനിയുടെയും ടെന്‍ഷന്‍.
‘ബീസ്റ്റ്’ എന്ന സിനിമയുടെ പരാജയത്തിന് ശേഷം കരിയറില്‍ ഒരു ഹിറ്റ് കൊടുക്കേണ്ടത് നെല്‍സണിന്റെ നിലനില്പിന്റെ പ്രശ്നമാണ്. അത്രയധികം പ്രതീക്ഷയോടെയാണ് ‘ജയിലര്‍’ ഒരുക്കുന്നത്. രജിനികാന്തിനും മുഖം രക്ഷിക്കേണ്ടത് അത്യാവശ്യം ആണ്. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ‘അണ്ണാത്ത’യുടെ പരാജയം ഇതിലൂടെ കവര്‍ ചെയ്യാം എന്നാണ് രജിനിയും പ്രതീക്ഷിക്കുന്നത്.
അത്രയധികം ബ്രഹ്മാണ്ഡമായിട്ടാണ് ജയിലര്‍ എന്ന സിനിമ ഒരുക്കുന്നത്. തൊഴിലിടത്തില്‍ രജിനികാന്തിന്റെ എതിരിയായ കമല്‍ ഹസന്റെ വിക്രം എന്ന സിനിമ ഒരു പാന്‍ ഇന്ത്യന്‍ ലെവലില്‍ വന്നത് കാരണം ആ രീതിയിലോ അതിന് മുകളിലോ എത്തണം എന്ന ലക്ഷ്യത്തോടെയാണ് ജയിലര്‍ വരുന്നത്. മോഹന്‍ലാലും ജാക്കി ഷെറോഫും അടക്കം ഇന്ത്യന്‍ സിനിമയിലെ പല പ്രമുഖരും ഈ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ആ സാഹചര്യത്തില്‍ തമന്നയുടെ ഈ ചെയ്തി വെല്ലുവിളിയാകുമോ എന്നതാണ് അണിയറ പ്രവര്‍ത്തകരുടെ ടെന്‍ഷന്‍
ഇനി ‘ജീ കര്‍ദ’ എന്ന സിനിമ റിലീസ് ആയതിന് ശേഷം ഏത് തരത്തിലുള്ള പ്രതികരണമാണ് വരാന്‍ പോകുന്നത്, അത് തങ്ങളുടെ സിനിമയെ ബാധിയ്ക്കുന്ന വിധത്തില്‍ ആയിരിക്കുമോ എന്നൊക്കെ അറിയാനുള്ള കാത്തിരിപ്പിലാണ് നെല്‍സണ്‍. ആ വിധമാണ് കാര്യങ്ങള്‍ പോകുന്നത് എങ്കില്‍ ജയിലറിലെ തമന്നയുടെ രംഗങ്ങളില്‍ കത്രിക വയ്ക്കാന്‍ സാധ്യതയുണ്ട് എന്ന സംസാരവും കോടമ്പക്കത്ത് കേള്‍ക്കുന്നുണ്ടെന്നാണ് ചെയ്യാര്‍ ബാലു പറയുന്നത്