കോഴിക്കോട്:സംസ്ഥാനപാതയില്‍ തിരുവമ്ബാടി പോലീസ് സ്റ്റേഷന്റെ ഗൂർഖ ജീപ്പ് മറിഞ്ഞു.എസ്ഐ കെ. രമ്യ അടക്കം മൂന്നുപേർ വാഹനത്തിലുണ്ടായിരുന്നെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു.
രാവിലെ ഒമ്ബത് മണിയോടെ ബാലുശ്ശേരി പറമ്ബിൻ മുകളിലാണ് സംഭവം.15 അടിയോളം താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്.വനിത പൊലീസ് അടക്കം മൂന്നു പേര് വാഹനത്തിലുണ്ടായിരുന്നു. വടകര എസ്.പി ഓഫിസിലേക്കു പോകുകയായിരുന്നു സംഘം.അപകടത്തില്‍ നിന്ന് പൊലീസുകാര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
സര്‍വീസ് റോഡില്‍ നിന്നും മെയിൻ റോഡിലേക്ക് അശ്രദ്ധമായികയറിയ ബൈക്കിനെ ഇടിക്കാതിരിക്കാൻ വെട്ടിച്ച ജീപ്പ് നിയന്ത്രണം വിട്ട് റോഡില്‍ നിന്നും തെന്നിമാറി താഴ്ചയിലേക്ക് മറിയുകയായിരുന്നു.