
ന്യൂഡല്‍ഹി. ഒഡീഷയിലെ ബാലസോറില്‍ 288 പേരുടെ മരണത്തിനിടയാക്കിയ അപകടവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ സിബിഐ അറസ്റ്റ് ചെയ്തു.
ബാലാസോര്‍ സീനിയര്‍ സെക്ഷന്‍ എന്‍ജിനിയര്‍ അരുണ്‍ കുമാര്‍ മഹന്ത, സോഹോ സീനിയര്‍ സെക്ഷന്‍ ഓഫീസര്‍ മുഹമ്മദ് ആമിര്ഖാന്, സ്റ്റേഷനിലെ സെക്ഷന്‍ ഓഫീസര്‍ പപ്പു കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ ജൂണ്‍ രണ്ടിനാണ് അപകടം സംഭവിച്ചത്. അപകടത്തിന് കാരണം സ്റ്റേഷനിലെ സിഗ്നല്‍ തകരാണാണെന്ന് റെയില്‍വേ സുരക്ഷാ കമ്മീഷണറുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.കോറമണ്ഡല്‍ എക്സ്പ്രസ് നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്.ഇതിന്റെ കോച്ചുകള്‍ മറിഞ്ഞ് അടുത്ത ലൈനിലൂടെ പോയിരുന്ന യശ്വന്ത്പുര്‍ ഹൗറ എക്സ്പ്രസിലും ഇടിക്കുകയായിരുന്നു.






