60 വര്‍ഷമായി ഒരുപോളകണ്ണടച്ചിട്ടില്ല! 80 ാം വയസിലും ‘സ്ലീപ് മോഡില്ലാതെ’ തായ് എന്‍ഗോ
ഒരു ദിവസം ഉറക്കം ശരിയായില്ലായെങ്കില്‍ തന്നെ നമ്മുടെ അവസ്ഥ എന്തായിരിക്കും? അപ്പോള്‍ പിന്നെ ദിവസങ്ങളോളം ഉറങ്ങാതിരുന്നാല്‍ ഒരാളുടെ അവസ്ഥ എന്തായിരിക്കും? അപ്പോള്‍ 60 വര്‍ഷം ഒരാള്‍ ഉറങ്ങാതിരുന്നാലോ? സംഗതി സത്യമാണ്; വിയറ്റ്‌നാം സ്വദേശിയായ തായ് എന്‍ഗോ (80) അരനൂറ്റാണ്ടിലേറെയായി ഉറങ്ങിയിട്ടില്ലത്രെ!
തായ് എന്‍ഗോക്ക് 1962 മുതല്‍ ഉറങ്ങാനേ പറ്റാത്ത അവസ്ഥയിലൂടെ കടന്നു പോവുകയാണ് എന്നാണ് പറയുന്നത്. അദ്ദേഹത്തിന്റെ കുടുംബമോ കൂട്ടുകാരോ അയല്‍ക്കാരോ ഒന്നും തന്നെ അദ്ദേഹം ഉറങ്ങുന്നത് കണ്ടിട്ടില്ല. അതുപോലെ തന്നെ അദ്ദേഹത്തിന്റെ ഈ അവസ്ഥയെ കുറിച്ച് പഠിക്കാന്‍ നിരവധി സംഘമെത്തിയിരുന്നു. അവരും എന്‍ഗോക്ക് ഉറങ്ങുന്നത് കണ്ടിട്ടില്ല.
സ്ഥിരമായ നിദ്രാവിഹീനത എന്ന അവസ്ഥയാണ് എന്‍ഗോക്കിന്. എന്നാല്‍, വിശ്രമമില്ലാത്ത ഈ അവസ്ഥ കാരണം എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ അദ്ദേഹത്തിന് അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല എന്നാണ് പറയുന്നത്. അദ്ദേഹത്തിന്റെ ഈ അവസ്ഥയെ കുറിച്ച് ചിത്രീകരിക്കാന്‍ പോയ യൂട്യൂബര്‍ ഡ്ര്യൂ ബിന്‍സ്‌കി പറയുന്നത് 1962 മുതല്‍ എന്‍ഗോക്ക് ഉറങ്ങിയിട്ടില്ല എന്നാണ്. അതിന് കാരണമായി ചിലര്‍ പറയുന്നത് ജഠടഉ (ജീേെൃേമൗാമശേര േെൃല ൈറശീെൃറലൃ) ആയിരിക്കാം എന്നാണ്.
വിയറ്റ്‌നാം യുദ്ധത്തില്‍ എന്‍ഗോക്കിന്റെ കൈക്ക് പരിക്കേറ്റിരുന്നു. ബിന്‍സ്‌കിയും പറയുന്നത് ആ യുദ്ധകാലവും അന്നത്തെ ഭീകരതയും എല്ലാം എന്‍ഗോക്കിന്റെ ഉറക്കമില്ലായ്മയ്ക്ക് കാരണമായിത്തീര്‍ന്നിട്ടുണ്ടാകാം എന്നാണ്. ബിന്‍സ്‌കി യൂട്യൂബില്‍ പങ്കുവച്ച വീഡിയോയും നിരവധിപ്പേര്‍ കണ്ടു. എന്‍ഗോക്കിന്റെ അവസ്ഥ ഒരേ സമയം ആശ്ചര്യകരവും സങ്കടകരവും ആണെന്ന് നിരവധിപ്പേര്‍ അഭിപ്രായപ്പെട്ടു.