KeralaNEWS

ഫറോക് പുഴയില്‍ ചാടി ദമ്ബതിമാരുടെ ആത്മഹത്യാ ശ്രമം; യുവതിയെ രക്ഷിച്ചു

കോഴിക്കോട്: ഫറോക് പുഴയില്‍ ചാടി ദമ്ബതിമാര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മഞ്ചേരി സ്വദേശികളായ ജിതിൻ, വര്‍ഷ എന്നിവരാണ് പുഴയില്‍ ചാടിയത്.

വര്‍ഷയെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. ജിതിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

 

Signature-ad

ഫറോക് പുതിയ പാലത്തിന് മുകളില്‍ നിന്ന് രാവിലെ ഇരുവരും ചാടുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ‘ആറുമാസം മുമ്ബായിരുന്നു ഇരുവരുടേയും രജിസ്റ്റര്‍ വിവാഹം കഴിഞ്ഞത്. രണ്ടുപേരും പുഴയില്‍ ചാടി എന്ന വിവരം ലഭിച്ച ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി. തോണിക്കാരന്റെ സഹായത്തോടെയാണ് യുവതിയെ രക്ഷപ്പെടുത്തിയത്.

 

യുവാവ് താഴ്ന്നു പോവുകയായിരുന്നു. കോസ്റ്റല്‍ പോലീസും ഫയര്‍ഫോഴ്സും തിരച്ചിൽ തുടരുകയാണ്. കുടുംത്തെ വിവരം അറിയിച്ചിട്ടുണ്ട്.

Back to top button
error: