IndiaNEWS

ബീരേന്‍ സിങ്ങിന്റെ രാജി നാടകത്തില്‍ അതൃപ്തി അറിയിച്ച് ബിജെപി; സ്‌കൂളുകള്‍ക്ക് അവധി നീട്ടി

ഇംഫാല്‍: മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍ സിങ്ങിന്റെ രാജി നാടകത്തില്‍ കേന്ദ്ര നേതൃത്വം അതൃപ്തി അറിയിച്ചു. അതേസമയം ബിജെപി നേതാക്കളുടെ അറിവോടെയാണ് ഇതെല്ലാമെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. പ്രതിപക്ഷത്തിന്റെ ആവശ്യത്തെ തുടര്‍ന്ന് ബിരേന്‍ സിങ് രാജി വെച്ചേക്കുമെന്ന അഭ്യൂഹം പ്രചരിച്ചതോടെ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു.

സ്ത്രീകളടക്കമുള്ള സംഘം മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ മനുഷ്യച്ചങ്ങല തീര്‍ത്തു. വൈകുന്നേരം ഗവര്‍ണറെ കാണാനിറങ്ങിയ ബിരേന്‍ സിങ്ങിന്റെ വാഹനം പ്രവര്‍ത്തകര്‍ തടഞ്ഞു. രാജി വെക്കരുതെന്ന് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെ പിന്തുണയ്ച്ച് എത്തിയവര്‍ വാഹനം തടഞ്ഞതോടെ അദ്ദേഹം വസതിയിലേക്ക് മടങ്ങി. ഒടുവില്‍ അനുയായികളുടെ ഒപ്പമുണ്ടായിരു്‌നന എംഎല്‍എ രാജിക്കത്ത് കീറിക്കളഞ്ഞു.

Signature-ad

കലാപ ബാധിതരെ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി മെയ്തെയ് ക്യാമ്പുകളില്‍ എത്തിയിരുന്നു. ക്യാമ്പുകളില്‍ ജനങ്ങള്‍ ഭക്ഷണവും മരുന്നുമില്ലാതെ ദുരിതത്തിലാണെന്ന് രാഹുല്‍ ആരോപിച്ചു. സന്ദര്‍ശനത്തിന് പിന്നാലെ ?ഗവര്‍ണറുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തി. അതേസമയം, കലാപ പശ്ചാത്തലത്തില്‍ മണിപ്പൂരില്‍ സ്‌കൂളുകള്‍ക്കുള്ള ഈ മാസം എട്ടു വരെ അവധി നീട്ടി. ഒരു പ്രദേശത്തിന്റെ നിയന്ത്രണം ഒരു സേനയ്ക്കു മാത്രമാക്കി മാറ്റാന്‍ തീരുമാനമായി.

Back to top button
error: