കഴിഞ്ഞ ദിവസം വയനാട് കല്‍പ്പറ്റയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ വൈദ്യുതി കെഎസ്‌ഇബി വിച്ഛേദിച്ചിരുന്നു. കെട്ടിടത്തിന്റെ വൈദ്യുതി ബില്‍ അടയ്ക്കുന്നതില്‍ കാലതാമസം വരുത്തിയതിനെ തുടർന്നായിരുന്നു ഇത്.
വാഹനത്തില്‍ തോട്ടി കെട്ടിവെച്ച് പോയതിന് കെഎസ്‌ഇബിക്ക് എഐ ക്യാമറയുടെ നോട്ടീസ് ലഭിച്ചതും വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഫ്യൂസ് കെഎസ്‌ഇബി ഊരിയത്. ജില്ലയിലെ എഐ ക്യാമറകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന കെട്ടിടത്തിന്റെ വൈദ്യുതി ബന്ധമാണ് വിച്ഛേദിച്ചത്.
കെ.എസ്.ഇ.ബി ലൈൻ വര്‍ക്കിനായി തോട്ടിയുമായി പോയ വാഹനം എ.ഐ കാമറയില്‍ പതിഞ്ഞതിനെ തുടര്‍ന്നാണ് കെഎസ്‌ഇബിയുടെ ജീപ്പിന് മോട്ടോര്‍ വാഹന വകുപ്പ് പിഴയിട്ടത്. ഇതിന് പിന്നാലെ 20,500 രൂപ പിഴ യൊടുക്കണമെന്ന് കാണിച്ച് മോട്ടോര്‍വാഹനവകുപ്പ് കെഎസ്‌ഇബിയ്ക്ക് നോട്ടീസും അയച്ചിരുന്നു. അമ്ബലവയല്‍ ഇലക്‌ട്രിക്കല്‍ സെക്ഷൻ ഓഫീസിലെ ജീവനക്കാര്‍ക്കായി വാടകയ്ക്കെടുത്ത ജീപ്പിനായിരുന്നു ഫൈൻ കിട്ടിയത്.