KeralaNEWS

വാഹനങ്ങളുടെ റജിസ്ട്രേഷനുമായി ബന്ധപ്പെട്ട സര്‍വീസ് ചാര്‍ജ് ഇരട്ടിയാക്കി മോട്ടര്‍ വാഹന വകുപ്പ് 

തിരുവനന്തപുരം: വാഹനങ്ങളുടെ റജിസ്ട്രേഷൻ സര്‍ട്ടിഫിക്കറ്റുമായി (ആര്‍സി) ബന്ധപ്പെട്ട സേവനങ്ങള്‍ക്കുള്ള സര്‍വീസ് ചാര്‍ജ് മോട്ടര്‍ വാഹന വകുപ്പ് ഇരട്ടിയാക്കി.

 ജൂണ്‍ 27-ന് ഉച്ചയ്‌ക്ക് ഒരുമണി മുതല്‍ പുതുക്കിയ നിരക്ക് മോട്ടോര്‍ വാഹന വകുപ്പ് ഈടാക്കാൻ ആരംഭിച്ചിട്ടുണ്ട്. ഓണ്‍ലൈൻ മുഖേനയാണ് ഫീസ് അടയ്‌ക്കേണ്ടത്.എന്നാല്‍ ഇതുസംബന്ധിച്ചുള്ള ഉത്തരവൊന്നും ഇതുവരെ ഇറക്കിയിട്ടില്ല.

 

Signature-ad

വാഹന വായ്പ സംബന്ധിച്ച വിവരം ആര്‍സി ബുക്കില്‍ രേഖപ്പെടുത്തുന്നതിനും പേര് മാറ്റുന്നതിനുമാണ് ചാര്‍ജ്ജ് കൂട്ടിയിരിക്കുന്നത്. ഇതിനായി 145 രൂപ സര്‍വീസ് ചാര്‍ജ് ഉള്‍പ്പെടെ 1,990 രൂപയാണ് ജൂണ്‍ 27-ന് ഉച്ചവരെ വാങ്ങിയിരുന്നത്. എന്നാല്‍ ബുധനാഴ്ച ഉച്ചമുതല്‍ സര്‍വീസ് ചാര്‍ജ് 290 രൂപയാക്കിയതോടെ ഇനി അടയ്‌ക്കേണ്ട ഫീസ് 2,135 രൂപയാണ്.

 

പുതിയ കാര്‍ വാങ്ങുന്നതിനുള്ള ആര്‍സി ചാര്‍ജ് 700 രൂപയും ഇരുചക്രവാഹനത്തിന്റേത് 350 രൂപയുമാണ്. രണ്ട് വിഭാഗം വാഹനങ്ങള്‍ക്കും 60 രൂപ വീതം സര്‍വീസ് ചാര്‍ജും 45 രൂപ വീതം പോസ്റ്റല്‍ ചാര്‍ജ്ജും അധികമായി ഈടാക്കുന്നുണ്ട്. 60 രൂപ എന്നത് 120 രൂപയായി വര്‍ദ്ധിപ്പിക്കുകയായിരുന്നു. ഇതിനോടൊപ്പം മറ്റ് ആര്‍സി സേവനങ്ങളിലെയും സര്‍വീസ് ചചാര്‍ജ്ജില്‍ വര്‍ദ്ധനവുണ്ട്.

 

ആര്‍സിയുമായി ബന്ധപ്പെട്ട മുഴുവൻ സേവനങ്ങള്‍ക്കും ഫീസ് നിശ്ചയിച്ചിരിക്കുന്നത് കേന്ദ്ര സര്‍ക്കാരാണ്. എന്നാല്‍ ഈ ഉത്തരവില്‍ പറയാത്ത ഫീസുകളാണ് സര്‍വീസ് ചാര്‍ജ്ജ്, പോസ്റ്റല്‍ ചാര്‍ജ്ജ് തുടങ്ങിയവയില്‍ സംസ്ഥാന സര്‍ക്കാര്‍ ഈടാക്കിക്കൊണ്ടിരിക്കുന്നത്.

Back to top button
error: