KeralaNEWS

പാപ്പരായി പരിഗണിക്കണമെന്ന് കോടതിയിൽ അപേക്ഷിച്ച കെ സുധാകരന്റെ വളർച്ച അത്ഭുതപ്പെടുത്തുന്നത്

കണ്ണൂർ: കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വീടിന് 12 വര്‍ഷത്തിനുളളില്‍ അഞ്ചിരട്ടി വലുപ്പംകൂടിയെന്ന് രേഖകള്‍ സാക്ഷ്യം.

2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്ബോള്‍ നാമനിര്‍ദേശപത്രികക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞത് 2,440 ചതുരശ്രയടിയുള്ള വീട് നിര്‍മാണഘട്ടത്തിലെന്നാണ്. 30 ലക്ഷം രൂപ തുക കണക്കാക്കിയ വീടിന് പതിനഞ്ചു ലക്ഷം ചെലവായെന്നും ബോധിപ്പിച്ചു.

 

Signature-ad

2006ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ എടക്കാട് അംശം കിഴുന്ന ദേശത്ത് 54/3ല്‍ 45 സെന്റ് സ്ഥലവും ആറര ലക്ഷം വിലമതിക്കുന്ന ചെറിയ വീടും ഉണ്ടെന്നായിരുന്നു സത്യവാങ്മൂലം. 2009ല്‍ ഇത് 2,440 ചതുരശ്ര അടിയുള്ള വീടായി. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ആയപ്പോഴേക്കും വീടിന്റെ വിസ്തൃതി 7,405 ചതുരശ്രയടിയായി. ഇതേ വീടിന് 2021 ജൂലൈ 11ന് കണ്ണൂര്‍ കോര്‍പറേഷനില്‍ കെട്ടിടനമ്ബറിനുള്ള അപേക്ഷ നല്‍കിയപ്പോള്‍ വലുപ്പം 12,647 ചതുരശ്രയടിയായി. മുൻകൂര്‍ അനുമതി വാങ്ങാതെയുള്ള അനധികൃത നിര്‍മാണമായതിനാല്‍ പെര്‍മിറ്റ് ഫീസിന്റെ മൂന്നിരട്ടി അടച്ചാണ് ക്രമവല്‍ക്കരിക്കാൻ അപേക്ഷിച്ചത്. ഈ അപേക്ഷയില്‍ വീടുമാത്രം 12,249 ചതുരശ്രയടിയുണ്ട്. രണ്ട് ഔട്ട് ഹൗസുകളും ചേര്‍ത്താണ് 12,647 അടിയായത്.

 

1998ല്‍ കോടതിയില്‍ പാപ്പര്‍ഹര്‍ജി നല്‍കിയ സുധാകരന്റെ സാമ്ബത്തിക വളര്‍ച്ചയും വീടിന്റെ വളര്‍ച്ചയും പൊരുത്തപ്പെടുന്നില്ല. തലശേരി കോടതിയില്‍ നല്‍കിയ പാപ്പര്‍ ഹര്‍ജിയില്‍ സമ്ബാദ്യമായി കാണിച്ചത് 2,58,800 രൂപ മാത്രമാണ്. ഇ പി ജയരാജൻ വധശ്രമക്കേസില്‍ 1997 ഒക്ടോബര്‍ 22ന് അര്‍ധരാത്രി പൊലീസ് അറസ്റ്റുചെയ്ത് അന്യായ കസ്റ്റഡിയില്‍വച്ചതായും അരക്കോടിരൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് തലശേരി സബ്കോടതിയിലാണ് ഹര്‍ജി നല്‍കിയത്. കോര്‍ട്ട് ഫീയായി 3,43,300 രൂപ അടയ്ക്കണമായിരുന്നു. ഇത് ഒഴിവാക്കാനാണ് പാപ്പരായി പരിഗണിക്കണമെന്നും കോര്‍ട്ട് ഫീ അടയ്ക്കാൻ നിര്‍വാഹമില്ലെന്നും കാണിച്ച്‌ അപേക്ഷിച്ചത്.

Back to top button
error: