KeralaNEWS

മദ്യപിച്ച്‌ വിമാനത്തിനകത്ത് ബഹളംവെച്ച കോട്ടയം സ്വദേശി അറസ്റ്റിൽ

കൊച്ചി:മദ്യപിച്ച്‌ വിമാനത്തിനകത്ത് ബഹളംവെച്ച കോട്ടയം സ്വദേശി അറസ്റ്റില്‍.
ദോഹയില്‍ നിന്ന് കൊച്ചിയിലേക്ക് എയര്‍ ഇന്ത്യാ വിമാനത്തിലെത്തിയ കോട്ടയം സ്വദേശി ജിസൻ ജേക്കബിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വിമാനം കൊച്ചി റണ്‍വേയിലേക്കിറങ്ങുന്ന സമയത്ത് സീറ്റിലിരിക്കാതെ ബഹളം തുടര്‍ന്നപ്പോള്‍ പൈലറ്റ് കൺട്രോൾ റൂമിൽ അറിയിക്കുകയായിരുന്നു.തുടർന്ന് വിമാനം ലാൻഡ് ചെയ്തപ്പോൾ നെടുമ്പാശ്ശേരി പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Back to top button
error: