പട്ടിക്ക് ചോറ് കൊടുക്കുമ്പോൾ നഖം കൊണ്ട് കൈയ്യിൽ പോറലേറ്റത് കാര്യമാക്കാതിരുന്ന യുവതി പേവിഷബാധയേറ്റ് മരിച്ചു.
കൊല്ലം അഞ്ചുതെങ്ങ് അല്‍ഫോണ്‍സാ കോട്ടേജില്‍ പരേതരായ വര്‍ഗ്ഗീസ് പെരേരയുടെയും ഗട്രൂഡ് പെരേരയുടെയും മകള്‍ സ്റ്റെഫിൻ വി.പെരേരയാണ് (39) മരിച്ചത്.അക്രമ സ്വഭാവം കാണിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയ സ്റ്റെഫിൻ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മരണമടഞ്ഞത്.
ബംഗളൂരുവില്‍ ജോലി ചെയ്യുന്ന സ്റ്റെഫിൻ നാട്ടിലെത്തി വെെകാതെയാണ് മരണം സംഭവിച്ചത്.അഞ്ചുതെങ്ങിലെ കുടുംബവീട്ടില്‍ ഒറ്റയ്ക്ക് കഴിയുകയായിരുന്ന സഹോദരനെ പരിചരിക്കാനാണ് സ്റ്റെഫിൻ ബംഗളൂരുവില്‍ നിന്നു നാട്ടിലെത്തിയത്. അവിവാഹിതയായ സ്റ്റെഫിൻ ബംഗളൂരുവില്‍ മെഡിക്കല്‍ ട്രാൻസ്ക്രിപ്ഷനിസ്റ്റാണ്.ജൂ ണ് ഏഴിന് ചാള്‍സിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആറാം വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്നു.ഒപ്പം സ്റ്റെഫിനും കൂടെയുണ്ടായിരുന്നു.
ഒൻപതാം തീയതി ആശുപത്രിയില്‍ വച്ച് പേവിഷബാധയേറ്റതു പോലുള്ള ചില അസ്വസ്ഥതകള്‍ സ്റ്റെഫി പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ വ്യക്തമാക്കുന്നു.വിവരങ്ങള്‍ വ്യക്തമായതോടെ ഡോക്ടര്‍മാര്‍ സ്റ്റെഫിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.ചികിത്സയിലായി
പട്ടി കടിച്ചത് വലിയ മുറിവ് അല്ലാത്തതിനാല്‍ ഇത് കാര്യമാക്കാതെയാണ് സ്റ്റെഫിൻ നടന്നിരുന്നത്.തുടര്‍ന്ന് സഹോദരനോടൊപ്പം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തുകയായിരുന്നു.മരണപ്പെടുന്