CrimeNEWS

പുലര്‍ച്ചെ ചായ ചോദിച്ചെത്തി, കട തുറന്നില്ലന്ന് പറഞ്ഞതിന് മര്‍ദ്ദനം; കടുവാക്കുളത്ത് രണ്ട് ഹോട്ടലുകളില്‍ ഗുണ്ടാ ആക്രമണം

കോട്ടയം: മൂലവട്ടം കടുവാക്കുളത്ത് കഞ്ചാവ് മാഫിയ സംഘം ഹോട്ടലുകളില്‍ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധം ശക്തമാകുന്നു. പ്രദേശത്തെ രണ്ട് ഹോട്ടലുകളിലാണ് കഞ്ചാവ് മാഫിയ സംഘം ആക്രമണം നടത്തിയത്. പുലര്‍ച്ചെ ആറ് മണിയോടെ കടയില്‍ എത്തിയ സംഘം, ചായ ചോദിക്കുകയായിരുന്നു. ചായ ഇല്ലന്ന് പറഞ്ഞതോടെയാണ് സംഘം ആക്രമണം അഴിച്ചു വിട്ടത്. വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെയായിരുന്നു അതിക്രമം.

ഹോട്ടലിലെത്തിയ അഞ്ചംഗ സംഘം ആദ്യം ചായ ആവശ്യപ്പെടുകയായിരുന്നു. കടുവാക്കുളത്ത് പ്രവര്‍ത്തിക്കുന്ന മരിയ ഹോട്ടലിലാണ് അക്രമികള്‍ ആദ്യം എത്തിയത്. ഇവിടെ എത്തിയ അക്രമി സംഘം ജീവനക്കാനായ ഇതര സംസ്ഥാന തൊഴിലാളിയോട് ചായ ചോദിച്ചു. തന്റെ ഹോട്ടല്‍ അറ്റകുറ്റപണികള്‍ക്കായി അടച്ച് ഇട്ടിരിക്കുകയാണ് എന്ന് ഇയാള്‍ പറഞ്ഞു. ഇതില്‍ പ്രകോപിതരായ അക്രമി സംഘം ഇതര സംസ്ഥാന തൊഴിലാളിയെ ആക്രമിക്കുകയായിരുന്നു.

Signature-ad

ഇതിന് ശേഷം തൊട്ടടുത്ത കടയില്‍ എത്തിയ അക്രമികള്‍ ഇവിടെയും ചായ ചോദിച്ചു. എന്നാല്‍, ഹോട്ടല്‍ തുറേന്നയുള്ളൂവെന്നും ചായ ഉണ്ടാക്കിയിട്ടില്ലന്നും ഹോട്ടല്‍ ഉടമ അറിയിച്ചു. ഇതോടെ അക്രമി സംഘം ഇവിടെയും അക്രമം അഴിച്ചുവിട്ടു. രക്ഷപെടാന്‍ ഹോട്ടലിന് പിന്നിലെ സ്വന്തം വീട്ടിലേയ്ക്ക് ഓടിയ ഉടമയെ അക്രമികള്‍ പിന്‍തുടര്‍ന്നും ആക്രമിച്ചു. തടയാന്‍ എത്തിയ ഇദ്ദേഹത്തിന്‍െ്‌റ സഹോദരിയെയും അക്രമികള്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചു. ബഹളം കേട്ട് സമീപത്തുണ്ടായിരുന്നവര്‍ എത്തിയതോടെയാണ് അക്രമികള്‍ രക്ഷപെട്ടത്.

ഹോട്ടല്‍ ഉടമ സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണവും ആരംഭിച്ചു. ഇതിനിടെ വെള്ളിയാഴ്ച വൈകിട്ടോടെ അക്രമി സംഘം കടുവാക്കുളത്ത് ഹോട്ടലിന് മുന്നില്‍ വീണ്ടും എത്തി ഭീഷണി മുഴക്കി. സംഭവത്തില്‍ പ്രതിഷേധവുമായി വ്യാപാരികളും രംഗത്ത് എത്തിയിട്ടുണ്ട്.

Back to top button
error: