Food

ഈ പഴം നിത്യേന കഴിക്കൂ: കാഴ്ച്ച ശക്തി വർധിക്കും, ചർമ്മത്തിന് യുവത്വം പ്രധാനം ചെയ്യും

ഡോ. വേണു തോന്നയ്ക്കൽ

   കണ്ണുകളുടെ ആരോഗ്യം ഏറ്റവും വലിയ പ്രശ്നമാണ്. അന്ധത വലിയ ശാപം എന്ന് പറയുന്നിടത്താണ് കണ്ണുകളുടെ ആരോഗ്യം ഏറ്റവും വലിയ പ്രശ്നമാവുന്നത്.
ഏപ്രികോട്ട് പഴം (apricot) കണ്ണുകളുടെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ്.
ഇത് അയേൺ സമ്പുഷ്ടമായ ഫലമാണ് അത്കൊണ്ട് തന്നെ അനീമിയ പോലെയുള്ള അസുഖങ്ങളെ കുറയ്ക്കുന്നു. മാത്രമല്ല റെഡ് ബ്ലഡ് സെൽസ് കുറവുള്ളവർക്ക് രക്തം കൂടുന്നതിന് ഇത് ഉത്തമം. ഊർജ്ജം പ്രധാനം ചെയ്യുന്നതിലും ഏപ്രിക്കോട്ട് വളരെ നല്ലതാണ്

Signature-ad

എല്ലുകളുടെ ബലക്കുറവ് പലർക്കും കണ്ട് വരുന്ന പ്രശ്നമാണ്. കാൽസ്യക്കുറവ് മൂലം എല്ലുകളിൽ തേയ്മാനം പോലെയുള്ള പ്രശ്നങ്ങൾ സാധാരണയായി ഉണ്ടാകാറുണ്ട്. ഏപ്രിക്കോട്ടിൽ കാൽസ്യം അടങ്ങിയിരിക്കുന്നു. ഇത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. മാത്രമല്ല ഇതിൽ പൊട്ടാസ്യവും അടങ്ങിയിരിക്കുന്നു.

ഇതിന് നല്ല മാമ്പഴത്തിൻ്റെ കളറാണ്, അല്ലെങ്കിൽ സ്വർണത്തിൻ്റെയോ ഓറഞ്ചിൻ്റേയോ കളറാണ് ഈ പഴത്തിന്. ഇതിൽ ധാരാളമായി നാരുകൾ അടങ്ങിയിരിക്കുന്നു. മധുരമുള്ള ഊ പഴം വളരെ മൃദുവാണ്, വിറ്റാമിൻ എ, വിറ്റാമിൻ സി, പൊട്ടാസ്യം, കോപ്പർ എന്നിങ്ങനെയുള്ള പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്.

പ്രമേഹ രോഗികൾക്ക് പഴം ഉപയോഗിക്കാമോ എന്ന് പലർക്കും സംശയം തോന്നാം. പ്രമേഹ രോഗികൾക്ക് തീർച്ചയായും ഏപ്രികോട്ട് പഴം കഴിക്കാം. ഇതിലെ ഗ്ലൈസീമിക് ഇൻഡക്സ് 34 (gi 34) ആണ്. നമ്മുടെ അരി- ഗോതമ്പ് ഭക്ഷണങ്ങളുടെ ഗ്ലൈസീമിക് ഇൻഡക്സിന്റെ ഏതാണ്ട് പകുതിയോളം.
നേത്രങ്ങളുടെ മാത്രമല്ല ചർമ്മരോഗ്യകാര്യത്തിലും ഈയാൾ ബഹു കേമനാണ്. ചർമ്മത്തിലെ ചുളിവുകൾ, പാടുകൾ എന്നിവ കുറയ്ക്കുന്നതിനു ഏപ്രിക്കോട്ട് സഹായിക്കുന്നു. മാത്രമല്ല ചർമ്മത്തിന് യുവത്വം പ്രധാനം ചെയ്യുന്നതിനും ഇത് വലിയ പങ്ക് വഹിക്കുന്നു. കൂടാതെ ആസ്ത്മ, രക്തസ്രാവം, വിശപ്പില്ലായ്മ, തുടങ്ങിയ രോഗാവസ്ഥകളിലും ഇത് കഴിക്കാവുന്നതാണ്.
ഇക്കാലത്ത് ഏപ്രികോട്ട് സാധാരണ എല്ലായിടത്തും ലഭ്യമാണ്. പുതിയ പഴങ്ങൾ ലഭ്യമല്ല എങ്കിൽ ഉണങ്ങിയത് വാങ്ങാൻ കിട്ടും.
അനവധി തരം ഏപ്രികോട്ടുകൾ ലഭ്യമാണ്. പ്രൂണസ് ആർമേനീയാക (Prunus armeniaca) ആണ് സാധാരണയായി കണ്ടുവരുന്നത്. റോസേസിയേ (rosaceae) യാണ് കുടുംബം.

Back to top button
error: