വിവാഹ വേഷത്തില്‍ ഹെല്‍മറ്റില്ലാതെ സ്‌കൂട്ടര്‍ യാത്ര; വീഡിയോ വൈറലായതോടെ പണികിട്ടി
വിവാഹ ദിവസത്തില്‍ കല്യാണ വേഷത്തില്‍ വധു സ്‌കൂട്ടര്‍ ഓടിച്ച് ഒറ്റയ്‌ക്കെത്തുന്നു. കാണാന്‍ നല്ല മനോഹരമായൊരു കാഴ്ചയാണ്. പക്ഷേ, വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കാന്‍ മറന്നുപോയാലോ? പണിപാളുമല്ലേ..? അത്തരത്തിലൊാരു വീഡിയോ ആണ് കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
Going 'Vaari Vaari Jaaun' on the road for a REEL makes your safety a REAL WORRY!
Please do not indulge in acts of BEWAKOOFIYAN! Drive safe.@dtptraffic pic.twitter.com/CLx5AP9UN8
— Delhi Police (@DelhiPolice) June 10, 2023
തിരക്കേറിയ റോഡിലൂടെ വിവാഹ വസ്ത്രത്തില്‍ സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്ന യുവതിയില്‍ നിന്നാണ് വീഡിയോ തുടങ്ങുന്നത്. വളരെ വേഗത്തിലാണ് ഹെല്‍മറ്റില്ലാതെ യുവതി വാഹനം ഓടിക്കുന്നത്. വീഡിയോയുടെ രണ്ടാംഭാഗത്തില്‍ 6000 രൂപ പിഴ ചുമത്തിയിട്ടുള്ള ചലാനാണ് കാണിക്കുന്നത്.
ഡല്‍ഹി പോലീസ് പങ്കുവച്ച വിഡിയോ നിരവധി പേരാണ് കണ്ടത്. ദിവസങ്ങള്‍ക്ക് മുമ്പാണ് യുവതിയുടെ വീഡിയോ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ട പോലീസ് നടപടിയെടുക്കുകയായിരുന്നു. ഹെല്‍മറ്റില്ലാതെ വാഹനം ഓടിച്ചതിന് 1000 രൂപയും ലൈസന്‍സ് ഇല്ലാത്തതിന് 5000 രൂപയുമാണ് പിഴ ചുമത്തിയത്.
ഒരു ഹിന്ദി ഗാനത്തിന്റെ അകമ്പടിയിലാണ് യുവതി വാഹനം ഓടിച്ചത്. ‘ഒരു റീലിനായി ഇങ്ങനെ പോകുന്നത് സുരക്ഷയെ ആശങ്കപ്പെടുത്തുന്നു’ എന്ന കുറിപ്പോടെയാണ് ഡല്‍ഹി പോലീസ് വീഡിയോ പങ്കുവച്ചത്. നിരവധി പേരാണ് പോലീസിന് അഭിനന്ദനവുമായി എത്തുന്നത്.