KeralaNEWS

നേര്യമംഗലം പുഴയില്‍ കാട്ടാനയുടെ ജഡം അഴുകിയ നിലയില്‍

അടിമാലി: നേര്യമംഗലം പുഴയില്‍ കാട്ടാനയുടെ ജഡം അഴുകിയ നിലയില്‍ കണ്ടെത്തി.കാത്തിരവേലി ദേവിയാര്‍ പുഴ സംഗമിയ്ക്കുന്ന ഇടത്താണ് കൊമ്ബനാനയുടെ ജഡം വനംവകുപ്പ് അധികൃതര്‍ കണ്ടെത്തിയത്.
മൂന്ന് ദിവസത്തിലേറെ പഴക്കമുണ്ടെന്ന് കരുതുന്ന ജഡം ഒഴുക്കില്‍പ്പെട്ട് പൂര്‍ണമായും അഴുകിയ നിലയിലാണ്. അതുകൊണ്ടു തന്നെ ആനയുടെ പ്രായമടക്കമുള്ള കാര്യങ്ങള്‍ ഡോക്ടറുടെ പരിശോധയിലൂടെ മാത്രമെ നിര്‍ണ്ണയിയ്ക്കാനാകൂവെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ സുനില്‍ ലാല്‍ പറഞ്ഞു. പാംബ്ല വനമേഖലയില്‍ നിന്നാണ് ജഡം ഒഴുകിയെത്തിയതെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: