LIFELife Style

‘ഇതുവരെ ഞങ്ങള്‍ ഡിവോഴ്‌സായിട്ടില്ല’; വ്യാജ വാര്‍ത്തകള്‍ക്ക് എതിരെ മഞ്ജു പത്രോസ്

റിയാലിറ്റി ഷോകളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് മഞ്ജു പത്രോസ്. ബിഗ് ബോസ്സീസണ്‍ 2വില്‍ മത്സരാര്‍ത്ഥിയായും മഞ്ജു പത്രോസ് എത്തിയിരുന്നു. ‘വെറുതെ അല്ല ഭാര്യ’ എന്ന റിയാലിറ്റിഷോയില്‍ കുടുംബസമേതമാണ് മഞ്ജു പങ്കെടുത്തത്. തനിക്ക് എതിരെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളുടെ സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് മഞ്ജു പത്രോസ്.

ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ പുതിയ അഭിമുഖത്തിലാണ് താരം മനസ് തുറക്കുന്നത്. വിവാഹമോചനവുമായി ബന്ധപ്പെട്ടായിരുന്നു കൂടുതല്‍ വ്യാജ വാര്‍ത്തകളും എന്ന് മഞ്ജു വ്യക്തമാക്കുന്നു. സുനിച്ചന്‍ ഇപ്പോള്‍ ഷാര്‍ജയിലാണ്. മ്യൂസിക് പ്രോഗ്രാമുകളുമായി അദ്ദേഹം തിരക്കിലാണ്, തങ്ങള്‍ ഡിവോഴ്‌സായിട്ടില്ലെന്നും മഞ്ജു വ്യക്തമാക്കുന്നു.

Signature-ad

പക്ഷേ എല്ലാ കുടുംബത്തിലും ഉള്ളപോലെ ഇണക്കങ്ങളും പിണക്കങ്ങളും ഞങ്ങളുടെ ഇടയിലുമുണ്ടെന്ന് മാത്രം. ഭരണഘടന കൊടുത്തിരിക്കുന്ന ഏറ്റവും വലിയ സ്വാതന്ത്ര്യമാണ് രണ്ട് വ്യക്തികള്‍ പരസ്പരം ചേരുന്നില്ലെങ്കില്‍ വേര്‍പിരിയാമെന്നത്. ഇനി ഒരു വിവാഹത്തിന് താല്‍പര്യമില്ലെങ്കില്‍ അവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യവും കൊടുക്കുന്നുണ്ട്. ഇത് എവിടെയാണ് തെറ്റാകുന്നത്. ഒരു വീട്ടില്‍ കീരിയും പാമ്പുമായി കഴിയുന്നതിലും എത്രയോ നല്ലതാണ് പുറത്ത് നല്ല സുഹൃത്തുക്കളായി ജീവിക്കാന്‍ സാധിക്കുന്നത്. കുട്ടികള്‍ക്ക് എത്ര നല്ലതാണ് എന്നാണ് മഞ്ജുവിന്റെ അഭിപ്രായം. മോശം കമന്റുകളോടും മഞ്ജു പ്രതികരിച്ചു.

മഞ്ജുവും സുനിച്ചനും വേര്‍പിരിഞ്ഞാല്‍ നിങ്ങള്‍ക്ക് എന്താണ്…?. അപ്പോള്‍ ചിലര്‍ പറയും ഒരു ഫാമിലി ഷോയിലൂടെ കണ്ടിട്ട് ഇഷ്ടപ്പെട്ടുവെന്ന്. ആ ഷോ തീര്‍ന്നില്ലേ?. പിന്നെ ഞങ്ങള്‍ എവിടെയും പെറ്റിഷന്‍ ഫയല്‍ ചെയ്തിട്ടില്ല. ഞങ്ങളുടെ വിവാഹ ബന്ധം എങ്ങനെ പോകുന്നുവെന്നോ, ഞങ്ങളുടെ ബെഡ് റൂമില്‍ എന്താണ് നടക്കുന്നതെന്നോ നിങ്ങള്‍ക്ക് അറിയേണ്ട കാര്യം എന്താണെന്നും മഞ്ജു ചോദിക്കുന്നു. പുതിയ വീടിന്റെ പാല് കാച്ചല്‍ വീഡിയോ യുട്യൂബില്‍ പങ്കുവെച്ചപ്പോഴും ഏറ്റവും കൂടുതല്‍ വന്ന കമന്റുകള്‍ സുനിച്ചനെ കുറിച്ചായിരുന്നു. കമന്റുകള്‍ അതിരുകള്‍ ലംഘിക്കുമ്പോള്‍ മറുപടികള്‍ കുറിക്കുകൊള്ളുന്നത് പോലെ നല്‍കാനും മഞ്ജുവിന് സാധിക്കാറുണ്ട്.

 

 

 

Back to top button
error: