KeralaNEWS

സംഘപരിവാര്‍ ഡല്‍ഹിയില്‍ ചെയ്യുന്നത് സിപിഎം കേരളത്തില്‍ ചെയ്യുന്നു: വി ഡി സതീശന്‍ 

തിരുവനന്തപുരം:സംഘപരിവാര്‍ ഡല്‍ഹിയില്‍ ചെയ്യുന്നതാണ് സിപിഎം കേരളത്തില്‍ ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
ആര്‍ഷോയുടെ പരാതിയില്‍ കേസെടുത്ത പോലീസ് നടപടിയെ വിമര്‍ശിച്ചായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരാമർശം.എതിര്‍ ശബ്ദങ്ങളെ നിശബ്ദരാക്കാനുള്ള സര്‍ക്കാരിന്റെ നീക്കമാണ് നടക്കുന്നത്. സംഘപരിവാര്‍ ഡല്‍ഹിയില്‍ ചെയ്യുന്നതാണ് സിപിഎം കേരളത്തില്‍ ചെയ്യുന്നതെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി.
മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്ത പോലീസ് നടപടി മാധ്യമവേട്ടയാണ്. ഇതില്‍ നാളെ മുതല്‍ ശക്തമായ പ്രതിഷേധമാണ് ഉയരാന്‍ പോകുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിമര്‍ശിച്ചു. എം വി ഗോവിന്ദന്റെ ഭീഷണി ആരും വിലവയ്ക്കുന്നില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു.

Back to top button
error: