KeralaNEWS

കാഞ്ഞങ്ങാട് മുങ്ങിയ യുവതി പുനലൂരിൽ പൊങ്ങി, ബന്ധുക്കളും പൊലീസും പുനലൂരിലേയ്ക്കു പുറപ്പെട്ടു

  കാഞ്ഞങ്ങാട് നിന്ന് ഇക്കഴിഞ്ഞ മെയ് 30ന് അർദ്ധരാത്രി കാണാതായ യുവതിയെ കൊല്ലം പുനലൂർ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി. യുവതിയുടെ ബന്ധുക്കളും പൊലീസും കൊല്ലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. 30ന് രാത്രി 12 മണി മുതലാണ് 23 വയസ് പ്രായമുള്ള ആതിര എന്ന യുവതിയെ കാഞ്ഞങ്ങാട് നിന്ന് കാണാതായത്.

സംഭവുമായി ബന്ധപ്പെട്ട് മാതാവ് നല്‍കിയ പരാതിയില്‍ ഹൊസ്ദുര്‍ഗ് പൊലീസ് വുമണ്‍ മിസിംഗിന് കേസെടുത്തിരുന്നു. മിസിങ് സംബന്ധിച്ച് കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും വിവരം കൈമാറിയിരുന്നു. ഒട്ടുമിക്ക സിസിടിവികളും പരിശോധിച്ചിരുന്നു എങ്കിലും വിവരമൊന്നും കിട്ടിയിരുന്നില്ല.

Signature-ad

ദേശീയ പാതയോട് ചേര്‍ന്നാണ് യുവതിയുടെ വീട്. അതുകൊണ്ട് തന്നെ ആരെങ്കിലും തട്ടിക്കൊണ്ട് പോയതാണോ എന്ന സംശയത്തില്‍ വാഹനങ്ങളും നിരീക്ഷിച്ചിരുന്നു. യുവതിക്ക് വേണ്ടി പൊലീസും നാട്ടുകാരും കേരളത്തിലുടനീളം തിരച്ചിൽ നടത്തി വരികയായിരുന്നു. അപ്പോഴാണ് പെണ്‍കുട്ടിയെ നീലേശ്വരത്ത് കണ്ടതായി വിവരം ലഭിച്ചത്. പക്ഷേ പൊലീസും ബന്ധുക്കളും എത്തിയെങ്കിലും യുവതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല

ഇതിനിടയിലാണ് കൊല്ലം റെയിൽവേ പൊലീസ് പുനലൂരിൽ യുവതിയെ കണ്ടെത്തിയതായുള്ള വിവരം ഹൊസ്ദുർഗ് പൊലീസിന് കൈമാറിയത്.

യുവതി നേരത്തെ രണ്ട് തവണ കല്യാണം കഴിച്ചിരുന്നതായി പറയുന്നു. വീട് വിടാനുള്ള കാരണം വ്യക്തമല്ല.

Back to top button
error: