Social MediaTRENDING

”മോഹന്‍ലാലിന്റെ ഒരു ഗതികേട് നോക്കണേ, രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ച നടനാണ്, ഇനി ശനിയാഴ്ച വന്നിട്ട് ചോദിക്കും, മുണ്ടു പൊക്കി കാണിച്ചത് ശരിയാണോ അഖില്‍?”

ലയാളിക്ക് പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത വ്യക്തിത്വമാണ് മോഹന്‍ലാല്‍. ജനപ്രിയ റിയാലിറ്റി ഷോ ബിഗ് ബോസിന്‍െ്‌റ അവതാരകന്‍ കൂടിയാണ് നമ്മുടെ സ്വന്തം ലാലേട്ടന്‍. കോടി കണക്കിന് രൂപയാണ് ഇദ്ദേഹം പ്രതിഫലമായി കൈപ്പറ്റുന്നത് എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. എന്നാല്‍, എത്ര കോടികള്‍ നല്‍കിയാലും ഇതുപോലെയൊരു കൂതറ പരിപാടിയുടെ ഭാഗമായി മാറരുതായിരുന്നു ലാലേട്ടന്‍ എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

ബിഗ് ബോസ് അഞ്ചാമത്തെ സീസണ്‍ ഇപ്പോള്‍ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. അഖില്‍ മാരാര്‍ ആണ് ഈ സീസണിലെ ഏറ്റവും ജനപ്രിയനായ മത്സരാര്‍ത്ഥി. രണ്ടാമത്തെ സീസണില്‍ ഡോക്ടര്‍ രജിത് കുമാറും നാലാമത്തെ സീസണില്‍ ഡോ. റോബിന്‍ രാധാകൃഷ്ണനും ഉണ്ടാക്കിയതിനേക്കാള്‍ ഇരട്ടി ഫാന്‍ ഫോളോവിംഗ് ആണ് ഇപ്പോള്‍ അഖില്‍ ഉണ്ടാക്കിയിട്ടുള്ളത്. എന്നാല്‍, അല്പംപോലും ബോധമോ വെളിവോ യുക്തിയോ ഇല്ലാത്ത വ്യക്തിയാണ് അഖില്‍ മാരാര്‍ എന്നാണ് ഒരു വിഭാഗം പ്രേക്ഷകര്‍ പറയുന്നത്.

Signature-ad

കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ആയിരുന്നു അഖില്‍ മാരാര്‍ എല്ലാവരുടെയും മുമ്പില്‍ വച്ച് മുണ്ട് പൊക്കി. ഇത് വലിയ രീതിയില്‍ വീട്ടിനുള്ളില്‍ വിവാദമായി മാറുകയും ചെയ്തു. നിരവധി ആളുകള്‍ ഇദ്ദേഹത്തെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഇദ്ദേഹം പിന്നീട് ഈ സംഭവത്തില്‍ മാപ്പ് പറയുകയും ചെയ്തു. എന്നാല്‍ പതിവുപോലെ മാരാര്‍ ആരാധകര്‍ ഈ സംഭവത്തില്‍ ഇദ്ദേഹത്തെ ന്യായീകരിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ കിടന്നു മെഴുകുകയാണ്. മുണ്ട് പൊക്കി കാണിച്ചാല്‍ എന്താ അകത്ത് ഷഡ്ഡി ഉണ്ടായിരുന്നല്ലോ എന്നൊക്കെയാണ് മാരാര്‍ ആരാധകരുടെ വിശദീകരണം.

അതേസമയം, ഒരു വിഭാഗം ആളുകള്‍ ഇപ്പോള്‍ മോഹന്‍ലാലിനെ വിമര്‍ശിച്ചുകൊണ്ട് രംഗത്തുവയാണ്. അടുത്ത വീക്കെന്‍ഡ് എപ്പിസോഡില്‍ എന്തായാലും ഈ വിഷയം മോഹന്‍ലാല്‍ ചോദിക്കും. ”മുണ്ടു പൊക്കി കാണിക്കുന്നത് ശരിയാണോ അഖില്‍? വീട്ടിലും ഇങ്ങനെ തന്നെയാണോ? ഇതൊക്കെ ശരിയാണോ മോനേ? ഇനി ഇത് ആവര്‍ത്തിക്കരുത് കേട്ടോ” എന്നൊക്കെ മോഹന്‍ലാല്‍ പറയേണ്ടിവരും എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഇതുപോലെ ഒരു ഗതികേട് വേറെ ആര്‍ക്കും വന്നിട്ടുണ്ടാവില്ല എന്നും രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ച ഒരു നടനാണ് ഇദ്ദേഹം എന്നും ഓര്‍ക്കണം എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

Back to top button
error: