ന്യൂഡല്‍ഹി: റസ്ലിങ് ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷണ് സിങ്ങിനെതിരെ ഡൽഹി പോലീസ് രണ്ട് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു.
ലൈംഗിക പീഡനാരോപണങ്ങള്‍ ഉന്നയിച്ച് പൊലീസിന് ലഭിച്ച 10 പരാതികളെ അടിസ്ഥാനമാക്കിയാണ് രണ്ട് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഡല്‍ഹി കൊണാട്ട് പ്ലേസ് പൊലീസാണ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്.ലൈംഗികമായി വഴങ്ങാൻ ആവശ്യപ്പെട്ടുവെന്ന പരാതിയില്‍ രണ്ട് കേസിലും ബ്രിജ് ഭൂഷനെ പ്രതിയാക്കിയിട്ടുണ്ട്.
ശരിയല്ലാത്ത രീതിയില്‍ സ്പര്‍ശിക്കുക, ശ്വസന ക്രമം പരിശോധിക്കാനെന്ന പേരില്‍ വനിതാ താരങ്ങളുടെ മാറിടത്തിലും വയറിലും പിടിക്കുക, തലോടുക, ശരിയല്ലാത്ത സ്വകാര്യ വിവരങ്ങള്‍ തേടുക, താരങ്ങള്‍ക്ക് ടൂര്‍ണമെന്റിന്റെ സമയത്തുണ്ടാകുന്ന മുറിവുകള്‍ക്കുള്ള ചികിത്സക്ക് ഫെഡറേഷൻ നല്കുന്ന സൗകര്യത്തിനും ഡയറ്റീഷ്യനും കോച്ചും അനുവദിക്കാത്ത അറിയപ്പെടാത്ത ഭക്ഷണ പദാര്‍ഥങ്ങള്‍ വാഗ്ദാനം ചെയ്തും ലൈംഗികമായി വഴങ്ങാൻ ആവശ്യപ്പെടുക,പ്രായപൂര്‍ത്തിയാ
ഗുസ്തി താരങ്ങളെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന 10 പരാതികള്‍ ബ്രിജ് ഭൂഷനെതിരെയുണ്ട്.