KeralaNEWS

കൊയിലാണ്ടിയില്‍ ഭാര്യയെയും ഭര്‍ത്താവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: കൊയിലാണ്ടിയില്‍ ഭാര്യയെയും ഭര്‍ത്താവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
ചേമഞ്ചേരി ചോയ്യക്കാട്ട് അമ്ബലത്തിന് സമീപം താമസിക്കുന്ന വെള്ളിപ്പുറത്ത് അശോക് കുമാര്‍ (42), ഭാര്യ അനു രാജന്‍ എന്നിവരെയാണ് ഇന്ന് രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിജിലന്‍സ് ഓഫീസിലെ ടൈപ്പിസ്റ്റാണ് അശോക് കുമാര്‍.വീട്ടുപറമ്ബിലെ മരത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
അതേസമയം ഇടുക്കി കൊന്നത്തടി പഞ്ചായത്തിലെ ഇഞ്ചപതാലിലും അമ്മയെയും മകനെയും മരിച്ച നിലയില്‍ ഇന്ന് കണ്ടെത്തിയിരുന്നു.ഇരുളാങ്കല്‍ ശശിധരൻ മീനാക്ഷി എന്നിവരാണ് മരിച്ചത്.

Back to top button
error: