IndiaNEWS

ചക്കയുടെ പേരിൽ അറിയപ്പെടുന്ന ബാംഗ്ലൂരിലെ തടാകം

ക്കയുടെ കന്നഡ വാക്കായ ഹലസു എന്ന പേരിൽ നിന്നാണ് ഹലസൂരു എന്ന പേരുണ്ടായത്.പിന്നീട് ഇത് അൾസൂർ എന്നായി മാറുകയായിരുന്നു.മുൻപ് ഈ പ്രദേശത്ത് നിരവധി പ്ലാവുകൾ ഉണ്ടായിരുന്നതായി ആളുകൾ സാക്ഷ്യപ്പെടുത്തുന്നു.
ബാംഗ്ലൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി എം ജി റോഡിൽ നിന്ന് 1.8 കിലോമീറ്റർ അകലെയായാണ് അൾസൂർ തടാകം സ്ഥിതി ചെയ്യുന്നത്.ബാംഗ്ലൂരിന്റെ നഗരപിതാവായ കേമ്പഗൗഡയുടെ അനന്തരവകാശിയായ കേമ്പഗൗഡ രണ്ടാമനാണ് ഈ തടാകം നിർമ്മിച്ചത്.
പ്രാചീനമായ നിരവധി ക്ഷേത്രങ്ങൾ ഈ തടാകത്തിന് ചുറ്റുമുണ്ട്. പതിനാറാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഹലസൂരു സോമേശ്വര ക്ഷേത്രം, 800 വർഷം പഴക്കമുള്ള സുബ്രമണ്യ ക്ഷേത്രം എന്നീ ക്ഷേത്രങ്ങൾ ഈ തടാകത്തിന് സമീപത്തയാണ് സ്ഥിതി ചെയ്യുന്നത്.
അൾസൂർ തടാകത്തിന് സമീപത്തുള്ള ഗുരുദ്വാര ഇവിടുത്തെ മറ്റൊരു ആകർഷണമാണ്. ബാംഗ്ലൂരിലെ ഏറ്റവും വലിയ ഗുരുദ്വാരയാണിത്.ഗണേശ ചതുർ‌ത്ഥിയുടെ സമയത്ത് ഗണേശ വിഗ്രഹങ്ങൾ നിമഞ്ജനം ചെയ്യന്ന സ്ഥലം കൂടിയാണ് ഈ തടാകം. ഇവിടുത്തെ നവരാത്രി ആഘോഷവും പ്രശസ്തമാണ്.ബോട്ടിങ് ആണ് ഈ തടാകത്തിലെ മറ്റൊരു പ്രധാന ആകർഷണം.നിരവധി ദേശാടനപ്പക്ഷികളെയും ഇവിടെ കാണുവാൻ സാധിക്കും.
ബാംഗ്ലൂരിലെ ശിവാജി നഗറിനടുത്തുള്ള കൊമേഴ്സ്യൽ സ്ട്രീറ്റിൽ നിന്ന് 2 കിലോമീറ്റർ അകലെയായാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. തടാകം സന്ദർശിച്ച് ഇവിടെ നിന്ന് ഷോപ്പിംഗും നടത്തി മടങ്ങാം.
മാളുകളും ഐ ടി പാർക്കുകളുമൊക്കെ വരുന്നതിന് മുൻപ് ബാംഗ്ലൂർ ഒരു തടാക നഗരമായിരുന്നു.ബെലന്ദൂർ തടാകം, സാങ്കി ടാങ്ക്, മഡിവാള തടാകം, ലാൽബാഗ് തടാകം, ഹെബ്ബാൾ തടാകം, ഹെസരഘട്ട തടാകം, അൾസൂർ തടാകം തുടങ്ങി നിരവധി തടാകങ്ങളാണ് ബാംഗ്ലൂരിലും പരിസരപ്രദേശങ്ങളിലുമായി ഉണ്ടായിരുന്നത്.ഇതീൽ പലതും ഇന്നില്ല.ഉള്ള തടാകങ്ങളിൽ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട ഒന്നാണ് അ‌ൾസൂർ തടാകം. എം ജി റോഡിൽ നിന്ന് വളരെ എളുപ്പത്തിൽ എത്തിച്ചേരാവുന്ന ഈ തടാകം ബാംഗ്ലൂരിലെ ഏറ്റവും വലിയ തടാകങ്ങളിൽ ഒന്നാണ്.

Back to top button
error: