FeatureNEWS

അവന് കാമഭ്രാന്ത്; ഒരാഴ്ച കൂടി കഴിഞ്ഞിരുന്നെങ്കിൽ ഞാൻ ചത്തുപോകുമായിരുന്നു:നടി സംയുക്ത

ഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതും സോഷ്യല്‍മീഡിയയില്‍ വൈറലായതുമായ വിഷയമാണ് തമിഴ് സീരിയല്‍ താരങ്ങളും ദമ്ബതികളുമായ വിഷ്ണുകാന്തും സംയുക്തയും തമ്മിലുള്ള വേര്‍പിരിയല്‍.
വിവാഹം കഴിഞ്ഞ് പതിനഞ്ച് ദിവസത്തിനുള്ളില്‍ തന്നെ ഇരുവരും വേർപിരിയുകയായിരുന്നു.നിരവധി ആരാധകരുള്ള ജോഡിയുടെ വേര്‍പിരിയല്‍ പ്രേക്ഷകര്‍ക്കും അത്ഭുതമായിരുന്നു.

ഇപ്പോഴിതാ വിഷ്ണുവുമായി രണ്ടാഴ്ചക്കുള്ളിൽ തന്നെ ബന്ധം വേർപ്പെടുത്താൻ ഇടയാക്കിയ കാര്യങ്ങളെപ്പറ്റി സംയുക്ത തുറന്നു പറഞ്ഞിരിക്കുകയാണ്.അവന് കാമഭ്രാന്താണ് എന്നാണ് സംയുക്ത ഒറ്റവാക്കിൽ ഇതിനെപ്പറ്റി പറഞ്ഞിരിക്കുന്നത്.

 

എസ്‌എസ് മ്യൂസിക്കിന് നല്‍കിയ അഭിമുഖത്തിലാണ് വിഷ്ണുവില്‍ നിന്നും നേരിട്ട ലൈംഗീകപീഡനത്തെ കുറിച്ച്‌ സംയുക്ത വെളിപ്പെടുത്തിയത്.സെക്സ് മാത്രമാണ് എപ്പോഴും വിഷ്ണുവിന്റെ ചിന്തയിലുള്ളതെന്നും പലതരം പോണ്‍വീഡിയോകള്‍ കൊണ്ട് വന്ന് കാണാൻ ആവശ്യപ്പെടുമെന്നും നിരന്തരമായി ലൈംഗീകമായി ഉപദ്രവിച്ചതിലൂടെ തനിക്ക് സ്വകാര്യ ഭാഗത്ത് അലര്‍ജിയുണ്ടായിയെന്നും സംയുക്ത പറയുന്നു. വിവാഹം മുതല്‍ എല്ലാ ദിവസവും വിഷ്ണുകാന്ത് തന്നെ ലൈംഗികമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നും സംയുക്ത അഭിമുഖത്തില്‍ പറയുന്നു.

 

പ്രണയിച്ചിരുന്ന സമയത്ത് സിപ്പിക്കുള്‍ മുത്ത് സീരിയലിലെ കഥാപാത്രം പോലെ നല്ലവനായിരുന്നു വിഷ്ണുകാന്തെന്നും വിവാഹത്തോടെയാണ് അവനെ എനിക്ക് മനസ്സിലായതെന്നും എല്ലാ ദിവസവും അവൻ എന്നെ ശാരീരികമായും മാനസീകമായും ഉപദ്രവിക്കുമായിരുന്നു എന്നും സംയുക്ത പറയുന്നു.

 

‘എപ്പോഴും ലൈംഗീകതയെക്കുറിച്ച്‌ സംസാരിക്കും വീഡിയോകള്‍ കാണാൻ നിര്‍ബന്ധിക്കും. പോണ്‍ വീഡിയോകള്‍ കാണാനും അതില്‍ കാണുന്നത് പോലെ ചെയ്യാനും വിഷ്ണു എന്നോട് പറയുമായിരുന്നു. എനിക്ക് ഇഷ്ടമല്ലെന്ന് പറഞ്ഞപ്പോള്‍ മർദ്ദിച്ചു.പിന്നെ നമ്മള്‍ ചെയ്യുന്നത് വീഡിയോ എടുത്ത് പലരേയും കാണിച്ചു.ഞാനറിയാതെ ബെഡ്റൂമില്‍ ക്യാമറ വരെ വച്ചിരുന്നു.

 

സെക്‌സിനിടെയും അവൻ എന്നെ മര്‍ദ്ദിക്കുമായിരുന്നു. എന്നെ വല്ലാതെ വേദനിപ്പിക്കുമായിരുന്നു.വേദന കൊണ്ട് ഞാൻ നിലവിളിക്കുമ്പോൾ അവന്റെ ശൗര്യം കൂടും എന്റെ ബുദ്ധിമുട്ട് മനസിലാക്കാതെ അവൻ എന്റെ വായ പൊത്തി പിടിച്ച്‌ അവന്റെ സന്തോഷം മാത്രം ആസ്വദിക്കും.ഞങ്ങളുടെ ആദ്യരാത്രി കഴിഞ്ഞ് അടുത്ത രണ്ട് ദിവസത്തേക്ക് എനിക്ക് പനിയായിരുന്നു. അത്ര പരുഷമായാണ് അവൻ എന്നോട് പെരുമാറിയത്’- സംയുക്ത പറയുന്നു.

വിഷ്ണുവിന് 32 വയസും സംയുക്തയ്ക്ക് 22 വയസുമാണ് പ്രായം.ഇരുവരും പ്രണയത്തിലാണെന്ന് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ നിരവധി ഫാൻപേജുകളും ഇരുവരുടേയും പേരില്‍ സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: