NEWSSports

ചെന്നൈ സൂപ്പര്‍ കിംഗ്സ് ഐ പി എല്‍ ചാമ്ബ്യൻമാർ

അഹമ്മദാബാദ്:അവസാന രണ്ടു പന്തില്‍ 10 റണ്‍സ് അടിച്ച രവീന്ദ്ര ജഡേജയുടെ മികവിൽ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഐ പി എല്‍ ചാമ്ബ്യൻമാരായി.
ഗുജറാത്ത് ടൈറ്റൻസിന് എതിരെ അഞ്ചു വിക്കറ്റ് വിജയമാണ് അഹമ്മദാബാദില്‍ ചെന്നൈ സ്വന്തമാക്കിയത്.
215 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന് ഉറങ്ങിയ ചെന്നൈയുടെ ഇന്നിംഗ്സ് വെറും 3 പന്ത് മാത്രം എറിഞ്ഞ സമയത്ത് മഴ വില്ലനായി എത്തി. തുടര്‍ന്ന് രണ്ടാം ഇന്നിങ്സ് 15 ഓവര്‍ ആക്കി ചുരുക്കി വിജയലക്ഷ്യം പുനര്‍നിര്‍ണയിച്ചു. 15 ഓവറില്‍ 171 റണ്‍സ് ആയി സി എസ് കെയുടെ വിജയ ലക്ഷ്യം.
16 പന്തില്‍ 26 റണ്‍സ് എടുത്ത റുതുരാജിനെയും 25 പന്തില്‍ നിന്ന് 47 റണ്‍സ് എടുത്ത കോണ്വേയെയും അവസാന രണ്ടു പന്തിൽ ഒരു സിക്സും ഒരു ഫോറും അടിച്ച രവീന്ദ്ര ജഡേജയും ചേർന്ന് ചെന്നൈക്ക് വിജയം സമ്മാനിക്കുകയായിരുന്നു.

Back to top button
error: