ഇംഫാല്‍: സംഘര്‍ഷ ബാധിതമായ മണിപ്പൂരില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദര്‍ശനം നടക്കാനിരിക്കേ വീണ്ടും സംഘര്‍ഷം.സംഘര്‍ഷത്തില്‍ പോലീസുകാരനടക്കം അഞ്ച് പേര് കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.
ആഭ്യന്തരമന്ത്രിയുടെ സന്ദർശനത്തിന് മുൻപ് കലാപം അടിച്ചമർത്താൻ സൈന്യത്തിനും പോലീസിനും നിർദ്ദേശം നൽകിയിരുന്നതായാണ് റിപ്പോർട്ട്.മണിപ്പൂരില്‍ കലാപത്തിലേര്‍പ്പെട്ട 40 അക്രമികളെ വെടിവച്ച് കൊലപ്പെടുത്തിയതായി മുഖ്യമന്ത്രി എന്‍. ബൈരെന്‍ സിംഗ് ഇന്നലെ രാവിലെ അറിയിച്ചിരുന്നു. എം-16, എ.കെ-47, സ്നിപര്‍ ഗണ്ണുകള്‍ എന്നിവ ഉപയോഗിച്ചാണ് ജനങ്ങളെ നേരിട്ടത്.നിരവധി വീടുകള്‍ക്കും തീയിട്ടതായാണ് വിവരം.ഇതോടെ ജനങ്ങൾ തിരിച്ചടിക്കുകയായിരുന്നു.കഴിഞ്ഞമാസമുണ്ടായ സംഘര്‍ഷത്തില്‍ 80 പേര് ഇവിടെ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.