KeralaNEWS

വിദ്യാര്‍ഥികള്‍ക്ക് സ്വകാര്യ ബസുകളില്‍ കൺസഷൻ കാര്‍ഡ് ആവശ്യമില്ല; കെഎസ്ആർടിസിയിൽ നിർബന്ധം: പാലക്കാട് ആര്‍ടിഒ

പാലക്കാട്: പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് സ്വകാര്യ ബസുകളില്‍ ടിക്കറ്റ് നിരക്കില്‍ ഇളവ് ലഭിക്കാനായി പ്രത്യേക കണ്‍സഷൻ കാര്‍ഡ് ആവശ്യമില്ലെന്ന് പാലക്കാട് ആര്‍ടിഒ.
സ്കൂള്‍ യൂണിഫോം ധരിച്ചുവരുന്ന വിദ്യാര്‍ഥികള്‍ക്കാണ് കാര്‍ഡ് ആവശ്യമില്ലാത്തതെന്ന് ആർഡിഒ അറിയിച്ചു.സ്വകാര്യ ബസുകളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച കണ്‍സഷൻ നിരക്ക് നല്‍കി വിദ്യാര്‍ഥികള്‍ക്ക് പരമാവധി 40 കിലോമീറ്റര്‍ വരെ യാത്ര ചെയ്യാമെന്നും ആർഡിഒ വ്യക്തമാക്കി.

എന്നാല്‍, കെഎസ്‌ആര്‍ടിസി ബസുകളില്‍ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ കണ്‍സഷന്‍ കാര്‍ഡ് നിര്‍ബന്ധമാണെന്നും പാലക്കാട് സ്റ്റുഡന്‍റ്സ് ഫെസിലിറ്റി കമ്മിറ്റി യോഗത്തിനിടെ ആര്‍ടിഒ അറിയിച്ചു.

Back to top button
error: