ബംഗളൂരു: സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതികളുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തുകയും ഇത് വച്ച് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ കാറ്ററിംഗ് ഉടമയായ യുവാവ് അറസ്റ്റില്‍.
കുന്താപുര സ്വദേശിയായ രഘുറാമിനെയാണ് എച്ച്.എ.എല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.നിസര്‍ഗ ഗാര്‍ഡനിലാണ് സംഭവം.പ്രതിയുടെ കാറ്ററിങ് ശാലയില്‍ ജോലി ചെയ്യുന്ന 22കാരിയായ ബംഗാള്‍ സ്വദേശിനിയുടെ കുളിമുറി ദൃശ്യം പകർത്തവെയാണ് യുവാവ് പിടിയിലായത്.
ഇതു ശ്രദ്ധയില്‍പെട്ട മറ്റു യുവതികള്‍ ബഹളംവെച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.മറ്റു പെണ്‍കുട്ടികളുടെയും നഗ്നചിത്രങ്ങൾ ഇയാൾ ഇത്തരത്തിൽ പകർത്തിയിരുന്നു. ലൈംഗികമായി വഴങ്ങിയില്ലെങ്കില്‍ വിഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്യുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.