CrimeNEWS

ഹണി ട്രാപ്പ് തന്നെ; സിദ്ദിഖിനെ നഗ്‌നനാക്കി ചിത്രമെടുക്കാന്‍ ശ്രമം, തടഞ്ഞപ്പോള്‍ കയ്യാങ്കളി

കോഴിക്കോട്: ഹോട്ടല്‍ ഉടമയായ സിദ്ദിഖിന്റെ കൊലപാതകത്തിന് പിന്നില്‍ ഹണി ട്രാപ്പാണെന്ന് സ്ഥിരീകരിച്ച് പോലീസ്. ഹണി ട്രാപ്പാണെന്ന് പ്രതികള്‍ മൂന്നുപേര്‍ക്കും അറിയമായിരുന്നുവെന്ന് മലപ്പുറം എസ്.പി. സുജിത് ദാസ് പറഞ്ഞു. അതുമായി ബന്ധപ്പെട്ടാണ് ഡി കാസ ഇന്നില്‍ റൂം എടുക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

ഫര്‍ഹാന 18-ാം തീയതി ഷൊര്‍ണൂരില്‍ നിന്നും വന്നു. ചിക്കുവെന്ന ആഷിക്കും മറ്റൊരു ട്രെയിനില്‍ എത്തി. റൂം എടുത്ത ശേഷം സിദ്ദിഖുമായി സംസാരിച്ചു. മുറിയില്‍വെച്ച് നഗ്‌നഫോട്ടോയെടുക്കാന്‍ ശ്രമം നടത്തി. പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ബലപ്രയോഗമുണ്ടാവുകയും സിദ്ദിഖ് താഴെ വീഴുകയും ചെയ്തു. ഫര്‍ഹാനയുടെ കൈയില്‍ ചുറ്റികയുണ്ടായിരുന്നു. വീണപ്പോള്‍ ഷിബിലി ചുറ്റികകൊണ്ട് സിദ്ദിഖിന്റെ തലയ്ക്കടിച്ചു. ആഷിഖ് നെഞ്ചില്‍ ചവിട്ടിയതിനെത്തുടര്‍ന്ന് സിദ്ദിഖിന്റെ വാരിയെല്ലുകള്‍ തകര്‍ന്നു. തുടര്‍ന്ന് തുടര്‍ച്ചയായി മൂന്നുപേരും ആക്രമിച്ചു. ഇത് ശ്വാസകോശത്തെ ബാധിച്ചു. തുടര്‍ച്ചയായ ആക്രമണം കാരണമാണ് മരണപ്പെടുന്നതെന്നാണ് പോസ്റ്റ്മോര്‍ട്ടത്തില്‍ മനസിലാകുന്നുവെന്നും എസ്.പി. സുജിത്ത് ദാസ് പറഞ്ഞു.

Signature-ad

ഷിബിലിയുടെ കൈയില്‍ കത്തി കരുതിയിരുന്നു. ഈ കത്തി ചൂണ്ടിയാണ് സിദ്ദിഖിനെ ഭീഷണിപ്പെടുത്തുന്നത്. കൊലയാളികള്‍ മുന്നൊരുക്കങ്ങളോടെയാണ് എത്തിയത്. ഹണി ട്രാപ്പ് ശ്രമത്തിനിടെ ആക്രമണം ഉണ്ടായാല്‍ തിരിച്ചടിക്കാനുള്ള തയ്യാറെടുപ്പുകള്‍ ഇവരുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നുവെന്നും എസ്.പി. വ്യക്തമാക്കി.

സിദ്ദിഖും ഫര്‍ഹാനയുടെ പിതാവും നേരത്തെ സുഹൃത്തുക്കളാണ്. അതുവഴി സിദ്ദിഖിന് ഫര്‍ഹാനയെ നേരത്തെ അറിയാം. ഫര്‍ഹാന പറഞ്ഞതനുസരിച്ചാണ് സിദ്ദിഖ്, ഷിബിലിക്ക് ജോലി നല്‍കിയത്. സിദ്ദിഖ് കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ മുറിയെടുത്തത് ഫര്‍ഹാന പറഞ്ഞിട്ടാണെന്നും ചോദ്യം ചെയ്യലില്‍ വ്യക്തമായി.

 

Back to top button
error: